മുദ്ര: എത്ര തൊഴില്‍ നല്കി എന്നതിന് മറുപടിയില്ലാതെ സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ പദ്ധതിയിലൂടെ എത്ര തൊഴിലവസരമുണ്ടായി എന്ന ചോദ്യത്തില്‍ മറുപടിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍.
വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യങ്ങളില്‍ ഒന്നാമത്തേതായിരുന്നു ഇതെങ്കിലും രണ്ടാമത്തെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചത് തൊഴിലന്വേഷകര്‍ക്ക് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ്. ഇതില്‍ പ്രധാനമന്ത്രി 2015ല്‍ പ്രഖ്യാപിച്ച മുദ്ര ലോണ്‍ പദ്ധതിയുമുണ്ടായിരുന്നു.
രാജ്യത്ത് 7.3 ലക്ഷം കോടി രൂപ വായ്പ നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ ഡാറ്റയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍.ഡി.ടി.വി വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയത്. ഒന്നാമത്ത ചോദ്യത്തെ പൂര്‍ണമായും അവഗണിച്ച ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം രണ്ടാമത്തെയും മൂന്നാമത്തെയും ചോദ്യങ്ങള്‍ക്കാണ് മറുപടി നല്കാന് തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."