HOME
DETAILS

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഇനി രാത്രിയിലും ഡോക്ടര്‍മാര്‍ ഉണ്ടാവും

  
backup
June 19 2016 | 01:06 AM

27666-2

കുറവിലങ്ങാട്: ദിവസവും അറുനൂറിലധികം രോഗികളെത്തുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഇനി രാത്രിയിലും ഡോക്ടര്‍മാര്‍ ചികിത്സിക്കും.മോന്‍സ് ജോസഫ് എം.എല്‍.എയാണ് ഇക്കാര്യം അറിയിച്ചത്. രാത്രികാലത്ത് എട്ടുമണി വരെയാണു ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാകുക. നിലവില്‍ എട്ട് ഡോക്ടര്‍ന്മാര്‍ ആശുപത്രിയിലുണ്ട്. ഡോക്ടര്‍ന്മാരുടെ സഹകരണത്തോടെ എല്ലാദിവസവും ഈ സൗകര്യം ലഭ്യമാക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കുറവിലങ്ങാട് അനുവദിച്ച കാഷ്വാലിറ്റിയും ഡെന്റല്‍ യൂനിറ്റും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരെ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനാവശ്യമായ അടിസ്ഥാനസൗകര്യം ഇപ്പോഴും ആശുപത്രിക്കില്ല.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ തീരുമാനിച്ചുണ്ട്. നിലവിലുള്ള മെയിന്‍ ബ്ലോക്കിന്റെ ശോച്യാവസ്ഥ ഉടനെപരിഹരിക്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് മോളി ലൂക്കോസ് അറിയിച്ചു. ആശുപത്രിയില്‍ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടികള്‍ വേഗത്തിലാക്കി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഒഴിവായി കിടക്കുന്ന എല്ലാ തസ്തികകളിലും നിയമനം നടത്താന്‍ സര്‍ക്കാരിലേക്കും ഡി.എം.ഒ തലത്തിലും ആവശ്യമായ നടപടി സ്വീകരിക്കുന്നത്.
മാലിന്യനിര്‍മ്മാര്‍ജ്ജന പ്രോജക്ട് നടപ്പാക്കുന്നതിന് വെയ്സ്റ്റ് മാനേജ്‌മെന്റിന്റെ പദ്ധതി നടപ്പാക്കിയിട്ടുള്ളതിനു മുന്നോടിയായി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി അടുത്ത എച്ച്. എം. സി യില്‍ റിപ്പോര്‍ട്ട് വയ്ക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൂടുതല്‍ മരുന്ന് ആവശ്യമായി വന്നാല്‍ എത്രയും പെട്ടന്നു ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട് പേവാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കും.ആശുപത്രിയിലെ ലബോറട്ടറി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനമായി.കൂടാതെ, ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കാനും സര്‍ക്കാര്‍ തലത്തില്‍ വീണ്ടും ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ വ്യക്തമാക്കി.
പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗാവസ്ഥ കുറവിസങ്ങാട് ആശുപത്രി പരിധിയിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും ജനപ്രതിനിധികളും വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗം അഡ്വ: മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം, ബ്ലോക്ക് മെമ്പര്‍ന്മാരായ ആന്‍സി ജോസ്, സി. എം. ജോര്‍ജ്, ലിസ്സി ബേബി, സിബി മാണി, പി. എന്‍. മോഹനന്‍, ബേബി തൊണ്ടാംകുഴി, വി. കെ. മാത്യൂ, എം. റ്റി. തോമസ്, എ.എം. ബാലകൃഷ്ണന്‍, ജോജോ ആളോത്ത്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ആശിഷ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago