എന്‍.എസ്.എസ് ക്ലാസുണ്ടെന്നു പറഞ്ഞു വിളിപ്പിച്ചു, നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരേ പോക്സോ കേസ്, അധ്യാപകന് ഒളിവില്‍
കണ്ണൂര്‍: സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ചതായി പരാതിയെത്തുടര്‍ന്ന് കുനിയില്‍ പത്മരാജനെതിരെ പൊലിസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പാനൂര്‍ പാലത്തായിലെ സ്കൂളിലെ ശുചിമുറിയില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു സംഭവം. ഇയാള്‍ ഒളിവിലെന്നാണ് പൊലിസ് പറയുന്നത്. ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് ഇയാള്‍.
വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ശുചിമുറിയില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. അവധി ദിനമായ ശനിയാഴ്ച സ്കൂളില്‍ എന്‍.എസ്.എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന് വിദ്യാര്‍ത്ഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ചതും പിന്നെ പീഡിപ്പിച്ചതും. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി പറഞ്ഞതെന്നും മാതൃസഹോദരി വെളിപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."