HOME
DETAILS

കൊവിഡ്-19: പൊതുഗതാഗതം സ്തംഭിക്കുന്നു യാത്രക്കാരില്ല; ട്രെയിനുകള്‍ റദ്ദാക്കി

  
backup
March 20 2020 | 04:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad
 
 
 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സ്തംഭിക്കുന്നു. യാത്രക്കാരില്ലാത്തതിനാല്‍ നിരവധി ട്രെയിനുകളും കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് ദിവസേന റദ്ദാക്കുന്നത്. വ്യോമഗതാഗതത്തിനും നിയന്ത്രണങ്ങള്‍ വന്നതിനാല്‍ വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യത. 
സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 24 ട്രെയിനുകളാണ് റദ്ദ് ചെയ്തത്. ട്രെയിന്‍ നമ്പര്‍ 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെയും (20, 22, 23, 25, 26, 27, 29, 30 തിയതികളില്‍), 12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദിയുടെയും (21, 23, 24, 26, 27, 28, 30, 31 തിയതികളില്‍) എട്ട് ട്രിപ്പുകള്‍ വീതമാണ് റദ്ദാക്കിയത്. 
22609 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (20 മുതല്‍ 31 വരെ), 22610 കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (21 മുതല്‍ ഏപ്രില്‍ ഒന്നുവരെ), 16630 മംഗളൂരു-തിരുവനന്തപുരം മലബാര്‍ (20 മുതല്‍ 31 വരെ), 16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍ (21 മുതല്‍ ഏപ്രില്‍ ഒന്നുവരെ), 12223 ലോകമാന്യതിലക്- എറണാകുളം തുരന്തോ (21, 24, 28, 31 തിയതികളില്‍), 12224 എറണാകുളം-ലോകമാന്യതിലക് തുരന്തോ (22, 25, 29, ഏപ്രില്‍ ഒന്ന്), 12698 തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി (21, 28 തിയതികളില്‍), 12697 ചെന്നൈ-തിരുവനന്തപുരം വീക്ക്‌ലി (22, 29 തിയതികളില്‍), 22627 തിരുച്ചിറപ്പള്ളി-  തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (20 മുതല്‍ 31 വരെ), 22628 തിരുവനന്തപുരം സെന്‍ട്രല്‍- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ് (20 മുതല്‍ 31 വരെ) എന്നിവയാണ് റദ്ദാക്കിയത്. 
കൂടാതെ ഏപ്രിലിലെ 12 സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദ് ചെയ്തു. 06006 നാഗര്‍കോവില്‍-  തമ്പാരം സ്‌പെഷ്യല്‍ (ഏപ്രില്‍ 9, 16 തിയതികളില്‍), 06015 എറണാകുളം- വേളാങ്കണ്ണി സ്‌പെഷ്യല്‍ (ഏപ്രില്‍ 4, 11, 18 തിയതികളില്‍), 06016 വേളാങ്കണ്ണി-  എറണാകുളം (ഏപ്രില്‍ 5, 12, 19 തിയതികളില്‍), 06045 എറണാകുളം-  രാമേശ്വരം (ഏപ്രില്‍ 9, 16 തിയതികളില്‍), 06046 രാമേശ്വരം-  എറണാകുളം (2020 ഏപ്രില്‍ 10, 17 തിയതികളില്‍), 06048 തിരുവനന്തപുരം-  എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ (ഏപ്രില്‍ 8, 15 തിയതികളില്‍), 82633 എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-  തിരുവനന്തപുരം സുവിധ (ഏപ്രില്‍ 9), 06047 എം.ജി.ആര്‍ ചെന്നൈ- സെന്‍ട്രല്‍ തിരുവനന്തപുരം (ഏപ്രില്‍ 16), 06064 നാഗര്‍കോവില്‍-  തമ്പാരം സ്‌പെഷ്യല്‍ (ഏപ്രില്‍ 6, 19 തിയതികളില്‍), 82624 നാഗര്‍കോവില്‍-  തമ്പാരം സുവിധ (ഏപ്രില്‍ 12), 06063 താംബരം- നാഗര്‍കോവില്‍ (ഏപ്രില്‍ 6, 13, 20 തിയതികളില്‍)  എന്നിവയും റദ്ദാക്കി. 
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ റിസര്‍വേഷന്‍ കോച്ചുകളിലടക്കം യാത്രക്കാര്‍ തീരെ കുറഞ്ഞതോടെ കടുത്ത നഷ്ടത്തിലാണ് ഏതാനും ദിവസമായി ട്രെയിനുകള്‍ സര്‍വിസ് നടത്തിയിരുന്നത്. സാധാരണ യാത്രക്കാരും പകുതിയായി കുറഞ്ഞു. 
ഈ സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ ഉത്തരവിറക്കിയത്. 20 മുതല്‍ ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ശേഷം സാധാരണനിലയിലായാല്‍ പതിവുപോലെ ട്രെയിനുകള്‍ പൂര്‍ണതോതില്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി.
റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലെ പണമടച്ച് ഉപയോഗിക്കാവുന്ന ശീതീകരിച്ച കാത്തിരിപ്പ് ഹാളുകളും അടച്ചിടും. ട്രെയിന്‍ യാത്രയ്ക്കിടെ കോച്ചുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ശുചിമുറി വാതില്‍ തുടങ്ങി യാത്രക്കാര്‍ നിരന്തരം കൈകള്‍ തൊടാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ഇടയ്ക്കിടെ അണുമുക്തമാക്കുമെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം, കൊവിഡ് 19 സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് അവശ്യമല്ലാത്ത യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിനായി പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള യാത്രാ ഇളവുകളും റെയില്‍വേ നിര്‍ത്തലാക്കി. വിദ്യാര്‍ഥികള്‍, ദിവ്യഞ്ജന്‍, രോഗികള്‍ എന്നിവ ഒഴികെയുള്ള എല്ലാത്തരം യാത്രാ ഇളവുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി റെയില്‍വേ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇത് ബാധകമാകും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago