വിദേശത്തുനിന്ന് മൃതദേഹം സൗജന്യമായി എത്തിക്കണം: എം.കെ രാഘവന്
കോഴിക്കോട്: വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം.കെ രാഘവന് എം.പി പാര്‍ലമെന്റിന്റെ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു.
ഏകദേശം 90 ലക്ഷത്തോളം വരുന്ന ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ രാജ്യത്തിനു വേണ്ടി 37 ബില്യണ്‍ യു.എസ് ഡോളറാണു നേടിത്തരുന്നത്. ഇതില്‍ ഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികളാണ്. മറ്റു അയല്‍രാജ്യങ്ങള്‍ സൗജന്യമായാണ് അവരുടെ പൗരന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതേ രീതി ഇവിടെയും പിന്തുടരണമെന്നും എം.പി ആവശ്യപ്പെട്ടു. പ്രവാസികളുടെ കുടുംബങ്ങള്‍ മൃതദേഹം തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഗള്‍ഫ് സെക്ടറില്‍ ഒരുദിവസം പത്തോളം പേര് മരിക്കുന്നുവെന്നാണു കണക്കുകള്‍. അടുത്ത ദിവസങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ മൃതദേഹങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നതിനായി വന്‍ തുകയാണു നിശ്ചയിച്ചിരിക്കുന്നത്. മരിച്ച പ്രവാസികളുടെ കുടുംബത്തിനു കനത്ത പ്രഹരമേല്പ്പിക്കുന്നതാണിതെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും എം.കെ രാഘവന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."