HOME
DETAILS
MAL
വീട്ടിലിരുന്ന് ജോലി: വൈഫൈ മോഡം വില്‍പന കൂടി
backup
March 20 2020 | 08:03 AM
കോഴിക്കോട്: കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഐ.ടി കമ്പനികളും മറ്റു സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കിത്തുടങ്ങിയതോടെ വൈഫൈ മോഡങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധന. 50 ശതമാനത്തോളം വര്‍ധനയാണ് ഈമാസം ഉണ്ടായിരിക്കുന്നത്.
രോഗവ്യാപനം തടയാനായി പല കമ്പനികളും ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്ന് ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മീറ്റിങ്ങുകള്‍, പ്രസന്റേഷനുകള്‍ തുടങ്ങിയവയെല്ലാം തന്നെ വെര്‍ച്വലായി നടക്കുകയാണ്.
ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്ക് തുടങ്ങിയ ഐ.ടി സ്ഥാപനങ്ങളിലെ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. പല കമ്പനികളും ജീവനക്കാര്‍ക്കായി മോഡങ്ങള്‍ വാങ്ങിനല്‍കുകയാണ്. എല്ലാ സിം കാര്‍ഡുകളും ഉപയോഗിക്കാനാവുന്ന ഓപണ്‍ മോഡങ്ങളും മൊബൈല്‍ സേവന ദാതാക്കള്‍ സ്വന്തമായി ഇറക്കുന്ന മോഡങ്ങളും വിപണിയില്‍ സുലഭമാണ്. 600 രൂപ മുതലാണ് വില.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടെലികോം കമ്പനികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. കൂടാതെ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്പനികളില്‍ നിന്നു വിവരം ശേഖരിക്കാനും സംവിധാനമൊരുക്കും.
ഇന്റര്‍നെറ്റിന്റെ വേഗതയിലെ ഏറ്റക്കുറച്ചിലുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ വെല്ലുവിളി ഉയര്‍ത്തുമോയെന്ന ആശങ്ക ആദ്യം മുതല്‍ തന്നെ നിലനിന്നിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ക്ഷമത വര്‍ധിപ്പിക്കുന്നതോടെ ഈ ആശങ്കയ്ക്കും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."