കൊച്ചിയില്‍ അഞ്ചു ബ്രിട്ടിഷ് സ്വദേശികള്‍ക്ക് കൂടി കൊവിഡ്-19, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി
കൊച്ചി: കേരളം സന്ദര്‍ശിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കുകൂടി കൊവിഡ്-19. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്നവരിലെ അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറില്‍ നിന്നുവന്ന ബ്രിട്ടിഷ് ടൂറിസ്റ്റു സംഘത്തിലുള്ളവരാണിവര്‍. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു സ്ത്രീക്കും നാലു പുരുഷന്മാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമല്ലെന്നാണറിയുന്നത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരുടെയും പ്രായം അറുപത് വയസിനു മുകളിലാണ്.
ഇതോടെ കേരളത്തില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ അംഗസംഖ്യ മുപ്പത്തി മൂന്നായി. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് നേരിട്ട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വഴികളും താമസ സ്ഥലവും മറ്റും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ റൂട്ടുമാപ്പ് തയാറാക്കും.
അതേ സമയം സംഘത്തിലുണ്ടായിരുന്നവരിലെ 12 പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നാട്ടിലേക്കു മടങ്ങാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."