HOME
DETAILS

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

  
backup
March 20 2020 | 14:03 PM

covid-19-in-kasarkode-issue-1234

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍.
ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്‌സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്‌മെന്റില്‍ കാസര്‍കോട്ടെത്തി. തുടര്‍ന്ന് കല്യാണ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി ആളുകളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നുമായും മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനുമായും അടുത്ത് ഇടപെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

നഗരപ്രദേശത്തുള്ള ഇയാള്‍ എല്ലാവരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. കാസര്‍കോട്ടെ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചതും ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ്. നൈഫില്‍ നിന്നെത്തിയ മൂന്നാമതൊരാള്‍ കൂടി നിരീക്ഷണത്തിലാണെന്നും കൊവിഡ്- 19 സാധ്യതയുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ഇനിയും സാധ്യതയുള്ളതിനാല്‍ ദുബായ് നൈഫില്‍ നിന്നെത്തിയ എല്ലാവരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍, പ്രത്യേകിച്ച് ദുബായില്‍ ഏറെ പ്രവാസികളുള്ള നാടാണ് കാസര്‍കോട്. അതുകൊണ്ട് ജാഗ്രത ശക്തമാക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നിരവധി പേര്‍ ഇതിനകം വന്നും പോയുമിരുന്നു. എന്നാല്‍ പലരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എത്തിയവര്‍ക്ക് നിരീക്ഷണത്തിനുള്ള നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മംഗളൂരു വഴിയെത്തിയവര്‍ക്ക് യാതൊരു പരിശോധനയോ നിര്‍ദേശങ്ങളോ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നില്ല.
37 പേരുടെ പരിശോധനാഫലം കാസര്‍കോട് ഇനിയും ലഭിക്കാനുണ്ട്. ഇവിടെ ക്ലബുകളെല്ലാം അടച്ചിടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
മംഗളൂരു വഴിയെത്തിയവരുടെ വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചിട്ടില്ല. കാര്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവരെല്ലാം എല്ലാ പരിപാടികളിലും സംബന്ധിക്കുകയും പുറത്തിറങ്ങി നടക്കുകയും ചെയ്യുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago