HOME
DETAILS
MAL
ധാര്‍മിക വിജയം തങ്ങള്‍ക്ക്- പോരാട്ട വീര്യം കൈവിടാതെ മമത
backup
February 05 2019 | 05:02 AM
കൊല്‍ക്കത്ത: കോടതി വിധി സര്‍ക്കാരിന്റെ ധാര്‍മിക വിജയമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തങ്ങളുടെ ധാര്‍മിക വിജയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ബിഗ് ബോസാണെന്ന് മോദി കരുതരുതെന്ന് സമരപ്പന്തലില്‍ അവര്‍ പറഞ്ഞു. ജനാധിപത്യമാണ് രാജ്യത്തിന്റെ ബിഗ്ബോസ്.
കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരുടേതായ അധികാര പരിധികളുണ്ട്. ഇത് തൃണമൂലിന്റെ മാത്രം സമരമല്ല. എല്ലാവരുടേതുമാണ്. ഭാവി പരിപാടി ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."