സഊദിയില്‍ പുതിയ 70 കൊറോണ വൈറസ് ബാധ കൂടി കണ്ടെത്തി
ജിദ്ദ: : രാജ്യത്ത് പുതിയ 70 കൊറോണ വൈറസ് ബാധ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സഊദിയില്‍ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് നേരത്തെയുള്ളവരില്‍ നിന്നാണ്.
അതേ സമയം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവും ആറു മുതൽ സഊദിയിൽ എല്ലാ പ്രവിശ്യയിലെയും പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടു പോകുന്ന ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം. കാര്‍ഗോ വിമാനങ്ങളും ട്രെയിനുകളും പതിവു പോലെ സര്‍വീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."