HOME
DETAILS

മഹാപ്രളയ ശേഷം മാവുകള്‍ പൂക്കുന്നത് കാലംതെറ്റി

  
backup
February 05 2019 | 07:02 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

ഹരിപ്പാട്: മഹാപ്രളയ ശേഷം മാവുകള്‍ പൂക്കുന്നത് കാലംതെറ്റി. മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്.  അന്തരീക്ഷത്തില്‍ കാര്‍ബണിന്റേയും നൈട്രജന്റേയും തോത് കൂടിയതാണ് കാലം തെറ്റി പൂക്കാനും കായ്ക്കാനും കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായമാകുന്നതാണ് വരണ്ട കാലാവസ്ഥ. മാവില്‍ പുതിയ ശാഖകള്‍ ഉണ്ടാകുന്നതിനു കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. അനുകൂല സാഹചര്യങ്ങളാകട്ടെ മുന്‍കൂട്ടി പ്രവചിക്കാനുമാകില്ല.
ആയതിനാല്‍ ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളില്‍ പരാഗണം നടക്കാതെ വന്നാല്‍ അവ കൊഴിയുന്നതിന് ഇടയാകുന്നു. ഇതു കൂടാതെ ആന്തരികഘടകങ്ങളാലും ഒന്നിരാടം വര്‍ഷങ്ങളില്‍ മാത്രം കായ്ക്കുന്നതായ ചില മരങ്ങളെയും കാണാം. ആന്തരികഘടകങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പരമ്പര്യഘടകങ്ങള്‍ തുടങ്ങിയവയാണ്.  അന്തരീക്ഷ താപനില, ഈര്‍പ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്പിടുത്തത്തെ സ്വാധീനിക്കുന്നവയാണ്. ഇന്ത്യയില്‍ മാവുകള്‍ ആദ്യംപൂക്കുന്ന സംസ്ഥാനം കേരളമാണ്. സാധാരണഗതിയില്‍ ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നതും മാങ്ങയാകുന്നതും. എന്നാല്‍, ജനുവരി അവസാനത്തോടെയാണ് പലയിടങ്ങളിലും മാവുകള്‍ പൂക്കുന്നത്. ഈ മാസങ്ങളിലും തളിരിടുന്ന മാവുകളും ഈ മേഖലകളില്‍ കണ്ടുവരുന്നു. 90 ദിവസങ്ങള്‍ കൊണ്ടും 105 ദിവസങ്ങള്‍കൊണ്ട് ഫലമാകുന്ന ഇനങ്ങളുമുണ്ട്. ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകള്‍ എന്നിവ കൃത്യമായി നടത്താനായാല്‍ പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago