റോഡും നടപ്പാതയും കൈയേറി തട്ടുകടകള്‍; പൊതുമരാമത്ത് മന്ത്രിക്ക് നാട്ടുകാരുടെ പരാതി
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍വശം റോഡും നടപ്പാതയും കൈയേറി തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതിനെതരേ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നാട്ടുകാര്‍ പരാതി നല്‍കി. പരാതി ലഭിച്ച മന്ത്രിയുടെ ഓഫിസ് തുടര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുകയാണ്.
തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലം പോലുമില്ലാത്ത പൊതുമരാമത്ത് ഓഫിസ് അധികൃതര്‍ക്ക് പരാതി നല്‍കിട്ടും പ്രയോജനം ലഭിക്കാതിരുന്നതിലാണ് മന്ത്രിക്ക് പരാതി നല്‍കുവാന്‍ കാരണമായത്.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റോഡരികില്‍ കസേരകള്‍ ഇട്ട് വ്യാപാരം നടത്തുന്നത് മൂലം വാഹനാപകടത്തിന് സാധ്യതയേറെയാണ്. ദിവസേന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ഇവിടെ കാല്‍ നടയാത്രയ്ക്ക് തടസവും നേരിട്ടിരിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരോടുള്ള മോശമായ പെരുമാറ്റം ചൂണ്ടിക്കാണിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ പോലീസ് അധികൃതര്‍ക്ക് കൂടി പരാതി നല്‍കുവാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."