HOME
DETAILS

പ്രതീക്ഷയോടെ ഇറ്റലിയിലെ മലയാളികള്‍; ഇന്ന് വിമാനം എത്തുമോ?

  
backup
March 21 2020 | 05:03 AM

covid-19-indians-denied-flight-at-italy
കൊച്ചി: ചൈനയെ കടത്തിവെട്ടി കൊവിഡ് വ്യാപനം രൂക്ഷമായ ഇറ്റലിയില്‍ നിന്നു പുറത്തുകടക്കാനുള്ള മലയാളി സമൂഹത്തിന് പ്രതീക്ഷയുടെ ദിനം. ഇന്ന് ഇന്ത്യയില്‍ നിന്ന് വിമാനമെത്തുമെന്ന അറിയിപ്പുണ്ടായതോടെ ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പുറപ്പെടാന്‍ തയാറായിരിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസി സന്ദേശം നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. 
 
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇറ്റലിയിലേക്ക് ഇന്ന് വിമാനം അയക്കുമെന്ന് അറിയിച്ചത്. നിലവില്‍ ഇന്ത്യയിലേക്ക് തിരിക്കാന്‍ തയാറായി നിന്നിരുന്ന മുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്. 
 
കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ വിമാനം അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. 
 
ഫിലിപൈന്‍സിലെ വിദ്യാര്‍ഥികളെ അവിടെ വിമാനത്താവളത്തില്‍ നിന്നു പുറത്താക്കുന്ന സ്ഥിതിവിശേഷം വരെ സംജാതമായിരുന്നു. ഇറ്റലിയില്‍നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നു എന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ അയക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും ഇത് പ്രഹസനമായിരുന്നെന്ന ആരോപണം ഉണ്ടായിരുന്നു. യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ മാത്രമാണ് ഇന്ത്യയിലേക്ക് പോന്നത്. അവിടെയെത്തിയ മെഡിക്കല്‍ സംഘം ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതാണ് പരാതികള്‍ക്കിടയായത്.
 
അതേസമയം ഇന്ത്യയിലേക്ക് പോരാന്‍ കാത്തിരിക്കുന്ന വയോധികരും കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരോട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം വ്യക്തമല്ല. നാളെ വൈകുന്നേരം അഞ്ചരയോടെ വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചിരിക്കേ, ഇറ്റലിയില്‍ നിന്നെങ്ങനെ വിമാനമെത്തുമെന്ന ചോദ്യവും അവശേഷിക്കുന്നു.
 
ഇറ്റലിയില്‍ താരതമ്യേന രോഗം കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്ന തലസ്ഥാനമായ റോമിലേക്കും രോഗം പടര്‍ന്നുപിടിച്ചതായി അവിടെയുള്ള മലയാളിള്‍ പറഞ്ഞു. 
 
ഇറ്റലിയിലെ മലയാളി സമൂഹം കടുത്ത മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദത്തിലുമാണ്. ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനമോ ആശുപത്രി കിടക്കകളോ ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥയിലാണ് ഇറ്റലിയെന്ന് ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ പറയുന്നു. 
ഇവര്‍ ഇന്ത്യയിലേക്ക് തിരികെ വരാന്‍ കിട്ടാവുന്ന എല്ലാ മാര്‍ഗത്തിലൂടെയും അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago