HOME
DETAILS

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

  
October 24, 2024 | 3:27 PM

Bahrain to Convert Unused Spaces into Multilevel Car Parks

മനാമ: രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം. പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമായി തിരക്കേറിയ പ്രദേശങ്ങളിലെ ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റാനുള്ള പദ്ധതിയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. 

സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലംഗമായ എം.പി ബസ്മ മുബാറക്ക് അവതരിപ്പിച്ച പദ്ധതി ജനപ്രതിനിധി കൗ ണ്‍സില്‍ ഏകകണ്ഠമായി പാസാക്കി. കാറുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് കണക്കുകള്‍, വരും വര്‍ഷങ്ങളില്‍ അതു വീണ്ടും ഉയരും.

പാര്‍ക്കിങ് പ്രശ്‌നം ഇപ്പോള്‍ തന്നെ അതിരൂക്ഷമാണ്. പാര്‍ക്കിങ് സ്ഥലത്തെചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ വാഗ്വാദമുണ്ടാകുന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.പി നിര്‍ദേശം മുന്നോട്ടുവെച്ചത്. നിലവിലുള്ള പാര്‍ക്കിങ് ഇടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുക, ഒറ്റനില പാര്‍ക്കിങ് ഇടങ്ങള്‍ ബഹുനിലയാക്കി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളും എം.പി മുന്നോട്ടുവെച്ചിരുന്നു.

ഉപയോഗിക്കാതെ കിടക്കുന്ന പ്ലോട്ടുകള്‍, കാര്‍ പാര്‍ക്കുകളായി മാറ്റാനുള്ള നിര്‍ദേശം എല്ലാവരും അംഗീരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ പ്രദേശത്തെയും താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. എം.പിമാരായ അബ്ദുല്‍ഹക്കീം അല്‍ഷാനോ, അലി സഖര്‍, ജമീല്‍ മുല്ല ഹസന്‍, അഹമ്മദ് അല്‍സ ലൂം എന്നിവര്‍ ബസ്മ മുബാറക്കിന്റെ നിര്‍ദേശം ഉടനടി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്.

Bahrain tackles parking challenges by transforming unused areas into modern multilevel car parks, enhancing urban mobility and smart city infrastructure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  6 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  6 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago