HOME
DETAILS

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

  
Web Desk
October 24, 2024 | 9:37 AM

BJP Leader Arrested for Drug Dealing in Punjab

ചണ്ഡീഗഢ്: മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ ബി.ജെ.പി നേതാവ് പിടിയില്‍. ഹെറോയിന്‍ വില്‍ക്കുന്നതിനിടെയാണ് മുന്‍ എം.എല്‍.എ കൂടിയായ സത്കര്‍ കൗര്‍ ഗെഹ്രി പഞ്ചാബ് പൊലിസിന്റെ നാര്‍ക്കോട്ടിക് വിരുദ്ധ സേനയുടെ പിടിയിലായത്. 

2017ല്‍ ഫിറോസാപൂര്‍ റൂറലില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്നു സത്കര്‍ കൗര്‍. 2022ല്‍ സീറ്റ് നിഷേധിച്ചതോടെ ഇവര്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ് പൊലിസ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ബന്ധുവായ ജസ്‌കീരാത് സിംഗും അറസ്റ്റിലായിട്ടുണ്ട്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വര്‍ണവും നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകളും പൊലിസ് കണ്ടെടുത്തു.

പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സത്കര്‍ കൗറില്‍ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം. സ്വന്തം മൊബൈല്‍ നമ്പര്‍ അടക്കം രണ്ടിലേറെ ഫോണ്‍ നമ്പറുകളാണ് ലഹരി വില്‍പനയ്ക്കായി സത്കര്‍ കൗര്‍ ഉപയോഗിച്ചിരുന്നത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ സത്കര്‍ കൗര്‍ ശ്രമിച്ചു.  വ്യാജ നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വില്‍പനയെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  11 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  11 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  11 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  11 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  11 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  11 days ago
No Image

ഇൻഡ‍ോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

National
  •  11 days ago
No Image

റൊണാൾഡോ, സിദാൻ, ഫിഗോ...എന്നിവരേക്കാൾ മികച്ച താരം അവനാണ്‌: റയൽ ഇതിഹാസം

Football
  •  11 days ago
No Image

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

Kerala
  •  11 days ago
No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  11 days ago