HOME
DETAILS

അനുമതിയായി; ഓട്ടോകാസ്റ്റ് ട്രെയിന്‍ ബോഗി നിര്‍മിക്കും

  
backup
March 21 2020 | 05:03 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1
 
 
 
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ ട്രെയിന്‍ ബോഗിക്ക് റെയില്‍വേയുടെ അംഗീകാരം. ഇതോടെ, റെയില്‍വേയില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരം ബോഗി നിര്‍മാണം തുടങ്ങാം. ഉത്തര റെയില്‍വേയ്ക്ക് വേണ്ടി ഗുഡ്‌സ് ട്രെയിനിനുള്ള കാസ്‌നബ് ബോഗിയാണ് നിര്‍മിക്കുക. അടുത്ത ദിവസം തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് ഓട്ടോകാസ്റ്റ് എം.ഡി എസ്. ശ്യാമള പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം റെയില്‍വേ ബോഗി നിര്‍മിക്കുന്നത്. ബോഗി നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡി.എസ്.ഒ) അംഗീകാരം ഓട്ടോകാസ്റ്റിന് കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നു. ഇതുപ്രകാരം നിര്‍മിച്ച പ്രേട്ടോടൈപ്പ് ബോഗി  ആര്‍.ഡി.എസ്.ഒ പരിശോധിച്ച് അംഗീകാരം നല്‍കി. തുടര്‍ന്ന് ഉത്തര റെയില്‍വേയില്‍നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചു. റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് മെറ്റീരിയല്‍ മാനേജരുടെ ഓര്‍ഡര്‍ പ്രകാരം ആറു മാസത്തിനകം ബോഗി നിര്‍മിച്ച് ഉത്തര റെയില്‍വേയ്ക്ക് കൈമാറണം. 
അഞ്ചു ബോഗികളുടെ നിര്‍മാണം തൃപ്തികരമായി നിര്‍വഹിച്ചാല്‍ അടുത്ത ഘട്ടത്തില്‍ 20 ബോഗിക്കു വരെയുള്ള ഓര്‍ഡര്‍ ലഭിക്കും. അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഏതൊരു ടെന്‍ഡറിലും സൂചിപ്പിക്കുന്നത്ര എണ്ണം ബോഗികള്‍ നിര്‍മിക്കാനാകും. ഓട്ടോകാസ്റ്റിലെ എന്‍ജിനീയര്‍മാരും തൊഴിലാളികളും തന്നെയാണ് പരീക്ഷണ ബോഗി നിര്‍മിച്ചത്. വിവിധ ബോഗികളുടെ മാതൃകകള്‍ വിശദമായി പരിശോധിച്ച് എന്‍ജിനീയര്‍മാര്‍ ഡിസൈന്‍ തയാറാക്കുകയായിരുന്നു. ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിച്ച ആര്‍.ഡി.എസ്.ഒ അധികൃതര്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ആര്‍.ഡി.എസ്.ഒയുടെ 'ക്ലാസ് എ ഫൗണ്ടറി' അംഗീകാരം ലഭിച്ച ഓട്ടോകാസ്റ്റിന് ഇന്ത്യന്‍ റെയില്‍വേക്കാവശ്യമായ ബോഗികള്‍, കപ്ലര്‍, ബഫര്‍ഫ്‌ളാഞ്ച് എന്നിവയുടെ നിര്‍മാണത്തിനുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാം. പ്രതിവര്‍ഷം 4,800 ടണ്‍ സ്റ്റീല്‍കാസ്റ്റിങ് ഉല്‍പാദിപ്പിക്കുവാന്‍ ശേഷിയുള്ളവര്‍ക്കാണ് ക്ലാസ് എ ഫൗണ്ടറി അംഗീകാരം നല്‍കുക.  നേരത്തെ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago