HOME
DETAILS

പടക്കനിര്‍മാണ ശാലകളില്‍ തീപിടിത്തം: സ്ത്രീ മരിച്ചു; ആറുപേരുടെ നില ഗുരുതരം 

  
backup
March 21 2020 | 05:03 AM

%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
കുട്ടനാട്: രണ്ടു പടക്കനിര്‍മാണ ശാലകളിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീ പൊള്ളലേറ്റു മരിച്ചു. ആറുപേരുടെ നില ഗുരുതരം. പുളിങ്കുന്ന് കിഴക്കേച്ചിറയില്‍ കുഞ്ഞുമോള്‍ (55) ആണ് മരിച്ചത്. 
കുട്ടനാട്ടില്‍ പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുരയ്ക്കല്‍ കൊച്ചുമോന്‍ ആന്റണി എന്നയാളുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലകള്‍ക്കാണ് ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചത്.
 അഞ്ചു മീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന പടക്കനിര്‍മാണ ശാലകളിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ തൊഴിലാളികളായ ഒന്‍പത് പേര്‍ക്കു പൊള്ളലേറ്റു. ഇവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പുളിങ്കുന്ന് കരിയില്‍ചിറയില്‍ ഏലിയാമ്മ തോമസ് (തങ്കമ്മ- 52), പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ (56), പുളിങ്കുന്ന് കായപ്പുറം മുളവനക്കുന്നത്ത് സിദ്ധാര്‍ത്ഥന്‍ (61), പുളിങ്കുന്ന് കിഴങ്ങാട്ടുത്തറ സരസമ്മ (56), പുളിങ്കുന്ന് തോട്ടാത്തറ ഓമന (49), പുളിങ്കുന്ന് മുപ്പതില്‍ റെജി (50), പുളിങ്കുന്ന് പുത്തന്‍പുരക്കല്‍ ചിറയില്‍ ഷീല (48), പുളിങ്കുന്ന് മലയില്‍ പുത്തന്‍വീട്ടില്‍ ബിനു (30), പുളിങ്കുന്ന് കന്നിട്ടചിറയില്‍ ബിന്ദു (42),  എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ സിദ്ധാര്‍ത്ഥന്‍, ഓമന എന്നിവരൊഴികെയുള്ളവരുടെ നില ഗുരുതരമാണ്. 60 ശതമാനത്തിനു മുകളില്‍ ഇവര്‍ക്കു പൊളളലേറ്റിട്ടുണ്ട്.സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെ.എസ്.ഇ.ബി. ഓഫിസില്‍ നിന്നെത്തിയ ജീവനക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമനസേനയും പുളിങ്കുന്ന് പൊലിസും സ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റവരെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് വില്‍പ്പനയ്ക്കു മാത്രമാണുണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആലപ്പുഴ എ.ഡി.എം ബി. ഹരികുമാര്‍, ആര്‍.ഡി.ഒ എസ്. സന്തോഷ്, കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ വിജയസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.മാര്‍ച്ച് 31ന് കാലാവധി തീരുന്ന പടക്കവില്‍പ്പനയ്ക്കുള്ള ഒരു ലൈസന്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുപ്രകാരം അഞ്ചു കിലോഗ്രാം നിര്‍മിച്ച പടക്കവും 25 കിലോഗ്രാം ഫാന്‍സി പടക്കവും വില്‍ക്കാന്‍ മാത്രമേ അനുവാദമുള്ളൂ.എന്നാല്‍ അഞ്ഞൂറ് കിലോയിലേറെ കരിമരുന്ന് ഇവിടെ സംഭരിച്ചിരുന്നതായാണ് വിവരം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago