HOME
DETAILS

സുഭാഷ് വാസുവിന്റെ   വീട്ടില്‍ ക്രൈംബ്രാഞ്ച്  റെയ്ഡ്

  
backup
March 21 2020 | 05:03 AM

%e0%b4%b8%e0%b5%81%e0%b4%ad%e0%b4%be%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d
 
 
 
 
മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയനില്‍ 2006 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ നടന്ന മൈക്രോഫിനാന്‍സ് ഉള്‍പ്പെടെ 11 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകളുടെ രേഖകള്‍ക്കായി മുന്‍ ഭാരവാഹികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
മുന്‍ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയും നിലവിലെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു, മുന്‍ സെക്രട്ടറിയും രണ്ടാം പ്രതിയുമായ സുരേഷ് ബാബു, മുന്‍ യൂണിയന്‍ ഓഫിസ് ഉദ്യോഗസ്ഥരായ രേവമ്മ, ശശികല എന്നിവരുടെ വീട്ടിലാണ് ഒരേസമയത്ത് റെയ്ഡ് നടന്നത്. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ട് പ്രകാരമായിരുന്നു റെയ്ഡ്.സുഭാഷ് വാസു, സുരേഷ് ബാബു എന്നിവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് മുമ്പ് നോട്ടിസ് നല്‍കിയിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടപടികള്‍ ആവിഷ്‌കരിച്ചത്. 
ക്രൈംബ്രാഞ്ച് ജില്ലാ പൊലിസ് സൂപ്രണ്ട് പ്രകാശന്‍ കാണിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിര്‍ണായക തെളിവുകളടങ്ങുന്ന സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ. അഭിലാഷ്, സി.ആര്‍ പ്രമോദ്, കെ.പി ധനീഷ് എന്നിവര്‍ നാലു സംഘങ്ങളായാണ് റെയ്ഡ് നടത്തിയത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago