HOME
DETAILS
MAL
മാലിയില്‍ ഭീകരാക്രമണം; 29 സൈനികര്‍ കൊല്ലപ്പെട്ടു
backup
March 21 2020 | 05:03 AM
ബമാകോ: മാലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ 29 സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വടക്കുകിഴക്കന്‍ മാലിയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നത്. ഗാവോയിലെ തര്കിന്ത് പ്രവിശ്യയിലെ സൈനിക താവളത്തിലായിരുന്നു ആക്രണം. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അല്‍ഖാഇദ, ഐ.എസ് തുടങ്ങിയ സംഘടനകളില്‍നിന്നു മാലിയിലെ സൈനികര്‍ നിരവധി ആക്രമണങ്ങളാണ് ഈയിടെ നേരിടുന്നത്. ഇത്തരം സംഘടനകള്‍ക്കു സ്വാധീനമുള്ള മാലിയിലും അയല്‍രാജ്യങ്ങളായ നൈജര്‍, ബുര്‍കിനാഫാസോ എന്നിവിടങ്ങളിലുമായി കഴിഞ്ഞ വര്‍ഷം വിവിധ ആക്രമണങ്ങളിലായി നാലായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 2016ലെ കണക്കനുസരിച്ച് ഇത് അഞ്ചിരട്ടി കൂടിയിരിക്കുകയാണ്.
മാലി സൈന്യം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നെന്നാരോപിച്ചും രാജ്യത്തു പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തിയാണ് തീവ്രവാദ സംഘടനകള്‍ സൈനിക താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."