ഇഖാമ നിയമലംഘകര്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും അഞ്ചു വര്‍ഷം തടവും
റിയാദ്: സഊദിയില്‍ താമസ രേഖ നിയമലംഘനം നടത്തുന്നവരെ വിവിധ തരത്തില്‍ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ ജോലിക്ക് വെക്കുന്നവര്‍ക്ക് പിഴയും സ്ഥാപന ഉടമകള്‍ക്ക് തടവും റിക്രൂട്ട്‌മെന്റ് വിലക്കും ഏര്‍പ്പെടുത്തുമെന്നും ജവാസാത്ത് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. നിയമ ലംഘകരെ രാജ്യത്ത് നിന്നും നീക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കടുത്ത പരിശോധനയ്ക്കിടെയാണ് സഊദി പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ ഇഖാമ നിയമ ലംഘകര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും 5 വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കുമാണ് ശിക്ഷയായി ലഭിക്കുക. ഇതോടൊപ്പം സ്ഥാപന മേധാവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.
സ്ഥാപന ഉടമ വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷക്ക് ശേഷം നാട് കടത്തുകയും ചെയ്യും. സ്ഥാപനം കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം പിഴയും ശിക്ഷയും ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇഖാമ, തൊഴില്‍, അതിര്‍ത്തി നിയമലംഘകര്‍ക്ക് താമസസൗകര്യം നല്‍കുക, യാത്രാ സൗകര്യം നല്‍കുക, ഒളിപ്പിച്ചു താമസിപ്പിക്കുക തുടങ്ങിയ സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം സഊദി റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. വിദേശിയാണെങ്കില്‍ നാട് കടത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."