ബംഗാള്‍ വിവാദം: പിന്തുണക്കായി തൃണമൂല്‍ സമീപിച്ചിട്ടില്ലെന്ന് നവീന്‍ പട്‌നായിക്ക്
ഭുവനേശ്വര്‍: രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയ ബംഗാള്‍ വിവാദത്തില്‍നിന്ന് അകലം പാലിച്ച് ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായിക്ക്.
സി.ബി.ഐ ചെയ്യുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അവര്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും ഇതിനായാണ് കൊല്‍ക്കത്ത പൊലിസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കേന്ദ്രത്തിനെതിരായ പ്രതിപക്ഷ നീക്കത്തിന് ശക്തിപകരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും ബി.ജെ.ഡിയുടെ സഹായം തേടിയിട്ടില്ല. ഒരു വിഷയത്തെക്കുറിച്ച് ഇതുവരെ തൃണമൂലുമായും തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊരാപുട്ടില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിവാദ വിഷയങ്ങളില്‍ പെട്ടെന്നുള്ള സി.ബി.ഐ അന്വേഷണം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിയണമെന്നും നവീന്‍ പട്‌നായിക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."