അഫ്ഗാനുമായുള്ള അതിര്‍ത്തി പാകിസ്താന്‍ തുറന്നു
തോര്‍ക്കാം: സംഘര്‍ഷം തുടര്‍ന്ന് അടച്ച അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി പാകിസ്താന്‍ തുറന്നു. അതിര്‍ത്തിയില്‍ ഗേറ്റ് നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. ഗേറ്റ് അടച്ചതിനെതുടര്‍ന്ന് കാബൂളിനും ഇസ്്‌ലാമാബാദിനും ഇടയിലുള്ള ചരക്കുനീക്കം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു. അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു. അതിര്‍ത്തി അടച്ചിട്ടിട്ട് ഒരാഴ്ച പിന്നിട്ടു. ഇരുഭാഗത്ത് നിന്നുമുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അതിര്‍ത്തി തുറന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടു സൈനികരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അഫ്ഗാന്‍ സൈനികനും ഒരു പാകിസ്്താന്‍ സൈനിക മേജറുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനില്‍നിന്നുള്ള തീവ്രവാദികളെ തടയുന്നതിനും അനധികൃത കുടിയേറ്റം തടയാനുമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ 2200 കിലോമീറ്റര്‍ ദൂരം വേലി നിര്‍മാണത്തിന് ശ്രമിക്കുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
1893 ല്‍ കോളനിവല്‍ക്കരണത്തോട് കൂടിയാണ് അതിര്‍ത്തി വിഭജനം നടന്നത്. പാക് സ്വാതന്ത്ര്യം നേടിയതിന് ശേഷമാണ് അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയത്. 15000 ത്തോളം അഫ്ഗാന്‍കാരാണ് ഈ വഴി ഉപയോഗപ്പെടുത്തിയിരുന്നത്. ഈ ജൂണോടുകൂടി പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുശേഷം പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ പാകിസ്ഥാനിലേക്ക് കടക്കാന്‍ അഫ്ഗാനികള്‍ക്ക് കഴിയാതെയായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും നുഴഞ്ഞുകയറ്റം തടയാനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."