അങ്കണവാടിക്ക് സംരക്ഷണ ഭിത്തിയില്ല; രക്ഷിതാക്കള്‍ ആശങ്കയില്‍
എളേറ്റില്‍: പിഞ്ചുകുട്ടികള്‍ പഠിക്കുന്ന അങ്കണവാടിക്ക് സംരക്ഷണ ഭിത്തിയില്ലാത്തത് കാരണം രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍. കിഴക്കോത്ത് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൊന്നുംതോറ മലക്കു താഴ്‌വാരത്ത് വെട്ടുകല്ലുംപുറത്തെ തടായില്‍ വെള്ളിലാട്ടുപൊയില്‍ അങ്കണവാടിക്കാണ് ചുറ്റുമതിലില്ലാത്തത്.
തടായില്‍ വെട്ടുകല്ലുമ്പുറം റോഡിനു സമീപത്തായി ആനപ്പാറക്കല്‍ അബ്ദുല്‍ നാസര്‍ സൗജന്യമായി നല്‍കിയ നാലു സെന്റ് സ്ഥലത്താണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി 2016ല്‍ അങ്കണവാടി കെട്ടിടം നിര്‍മിച്ചത്. 2006ല്‍ ആരംഭിച്ച വെള്ളിലാട്ടുപൊയില്‍ അങ്കണവാടി വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. അഞ്ചു മീറ്ററിലധികം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ സ്ഥലത്ത് മണ്ണ് നിറച്ചാണ് കോണ്‍ക്രീറ്റ് കെട്ടിടം പണിതത്.
കെട്ടിടത്തിന്റെ ചുറ്റുഭാഗം വന്‍ ഗര്‍ത്തമായതിനാല്‍ കുട്ടികളെ മുഴുസമയം വാതിലടച്ചിടുകയാണ്. കുട്ടികളെ ഉല്ലാസത്തിനായി പുറത്ത് വിടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അധ്യാപികയുടെയും സഹായിയുടെയും അതീവ ശ്രദ്ധ കൊണ്ടണ്ടു മാത്രമാണ് കുട്ടികള്‍ ഇവിടെയെത്തുന്നത്. വാട്ടര്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഭക്ഷണ പാചകത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം അയല്‍വീട്ടുകളില്‍നിന്ന് ചുമടായി കൊണ്ടണ്ടുവരികയാണ്.
അങ്കണവാടിക്കു സമീപത്തായി നിരവധി കുടിവെള്ള പദ്ധതികളുടെ പൈപ്പ്‌ലൈന്‍ ഉണ്ടെണ്ടങ്കിലും ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല. നേരത്തെ ഇരുപത്തിയഞ്ചിധികം കുട്ടികള്‍ പഠിച്ചിരുന്ന സ്ഥനത്ത് ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് എത്തുന്നത്.
സുരക്ഷിതത്വമില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് കുട്ടികളുടെ കുറവിനു കാരണം. ഗ്രാമപ്രദേശത്തെ നിരവധി കുട്ടികളുടെ ആശ്രയമായ അങ്കണവാടിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."