ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയ കോഴിക്കോട് സ്വദേശിനി ഉറക്കത്തില്‍ മരിച്ചു
റിയാദ്: ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയ കോഴിക്കോട് സ്വദേശിനി മരിച്ചു. ദമാമില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ബഷീറിന്റെ അടുത്ത് രണ്ടു മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ എത്തിയ കണ്ണഞ്ചേരി പ്രഷ്യസ് വില്ലയില്‍ സക്കീന ബഷീര്‍ (56) ആണ് ഉറക്കത്തിനിടെ മരിച്ചത്.
ഒരാഴ്ച മുമ്പ് ഭര്‍ത്താവ് ബഷീറിനും മകന് റമീസിനുമൊപ്പം ഉംറക്ക് പോയി തിരിച്ചെത്തിയതാണ് സക്കീന. ഇന്നലെ ഉച്ചക്ക് ശേഷം മയങ്ങാന്‍ കിടന്നതാണ്. അഞ്ചു മണിക്ക് ഭര്‍ത്താവ് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. ഉടനെ ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒരാഴ്ചക്ക് ശേഷം മകനെയും കൂട്ടി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
റഹീന ഗഫൂര്‍, റയീസ് ബഷീര്‍ (ലണ്ടന്‍) എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (വയനാട്), റിസ്വാന (ലണ്ടന്‍), ഖുലൂദ. ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."