സര്‍ക്കാര്‍ ഉപയോഗിക്കുന്നത് പ്ലേഗ് നേരിടാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം
ന്യൂഡല്‍ഹി: കൊവിഡ് 19 പോലുള്ള ആധുനിക മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് പ്ലേഗ് നേരിടാന്‍ 1897ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം. 1897ലെ എപിഡമിക് ഡിസീസ് ആക്ടാണ് സര്‍ക്കാരിന്റെ പക്കലുള്ള ആയുധം.
പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നതാണ് നിയമം. ഈ നിയമം ഉപയോഗിച്ചാണ് ഉത്തരവുകള്‍ ലംഘിക്കുന്നവരില്‍നിന്ന് പിഴയീടാക്കാനും ഫാക്ടറികളും മറ്റു വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ബ്രിട്ടീഷുകാര്‍ പാസാക്കിയ കരിനിയമങ്ങളിലൊന്നായാണ് എപിഡമിക് ഡിസീസ് ആക്ട് അറിയപ്പെടുന്നത്. ഈ നിയമ പ്രകാരമെടുക്കുന്ന നടപടികള്‍ക്കെതിരേ കോടതിയില്‍ പോകാന്‍ ആളുകള്‍ക്ക് അധികാരമില്ല.
ഏറ്റവും കൂടുതല്‍ കൊവിഡ് വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയാണ് ഈ നിയമം ഏറ്റവും ശക്തമായി ഉപയോഗിച്ചിരിക്കുന്നത്. ഇതു പ്രകാരം ഒരു വ്യക്തിയെ രോഗബാധ സംശയച്ച് തടവില്‍ വയ്ക്കാനും പരിശോധന നടത്താനും ഒറ്റപ്പെടുത്താനും സര്‍ക്കാരിന് അധികാരമുണ്ട്. വ്യക്തികളില്‍നിന്ന് പിഴയും ഈടാക്കാം. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഈ നിയമം ശക്തമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ഇതു കൂടാതെ 1955ലെ അവശ്യവസ്തു നിയമമാണ് ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന മറ്റൊന്ന്. പൂഴ്ത്തിവയ്പ്പ് തടയുകയും അവശ്യസാധനങ്ങളുടെ വില വര്‍ധന തടയാനുള്ള നിയമമാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാകുമ്പോഴാണ് സര്‍ക്കാര്‍ സാധാരണ ഈ നിയമം ഉപയോഗിക്കാറ്. ഉള്ളി വില 100 രൂപ കടന്നപ്പോള്‍ സര്‍ക്കാര്‍ ഈ നിയമം ഉപയോഗിച്ചിരുന്നു. 1968ലെ അവശ്യവസ്തു സേവന പരിപാലന നിയമമാണ് മറ്റൊന്ന്. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ തടസമുണ്ടാക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമം. ഹര്‍ത്താലുകള്‍, ബന്ദുകള്‍ എന്നിവയില്‍ ജനങ്ങള്‍ക്കുള്ള അവശ്യവസ്തുക്കള്‍ തടഞ്ഞാല്‍ ഈ നിയമം ഉപയോഗിച്ച് കേസെടുക്കാറുണ്ട്. മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സാനിറ്റൈസറുകള്‍ നിര്‍മിക്കാനുള്ള ആല്‍ക്കഹോള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ക്ഷാമം നേരിടുക, പൂഴ്ത്തിവയ്ക്കുക, വിലകൂട്ടിവില്‍ക്കുക തുടങ്ങിയ ആരോപണമുണ്ടായപ്പോള്‍ സര്‍ക്കാറുകള്‍ ഈ നിയമമാണ് ഉപയോഗിച്ചത്. മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവ ചില സംസ്ഥാനങ്ങള്‍ അവശ്യവസ്തുവായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."