HOME
DETAILS

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

  
backup
February 06 2019 | 07:02 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-30

മഞ്ചേരി: ജനുവരി എട്ടിനഴ പയ്യനാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കിഴക്കേതല പൊടുവണ്ണിക്കല്‍ അബ്ദുല്‍ അസീസ് എന്ന മദീന കുഞ്ഞിമാ (42) നെയാണ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ജനുവരി അഞ്ചിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ മഞ്ചേരി ചെങ്ങണയില്‍വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമിസംഘത്തില്‍ അര്‍ജുന്‍ ഉണ്ടായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിനു കാരണമെന്നുമാണ് സൂചന. പയ്യനാട് സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഈ കേസില്‍ നേരത്തെ മൂന്നു പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്‌റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണില്‍ മുഹമ്മദ് അസ്‌ലം (36), മുള്ളമ്പാറ നമ്പിക്കുന്നന്‍ ഷിഹാബ് (39) എന്നിവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ശിഹാബിനും ഇന്നലെ അറസ്റ്റിലായ അബ്ദുല്‍ അസീസിനും കേസില്‍ നേരിട്ടു പങ്കുണ്ട്. ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ സംബന്ധിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പലയിടങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്.
ഡിവൈ.എസ്.പിക്കൊപ്പം മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എ.എസ്.ഐമാരായ ശ്രീരാമന്‍, സുരേഷ്‌കുമാര്‍, പൊലിസുകാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, രാജേഷ്, പി. സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് അന്വേഷണം നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago