HOME
DETAILS
MAL
കൊവിഡ്-19 സ്ഥിരീകരിച്ച ബിഹാര്‍ സ്വദേശി മരിച്ചു: രാജ്യത്ത് മരണസംഖ്യ ആറായി
backup
March 22 2020 | 07:03 AM
പാട്‌ന: രാജ്യത്ത് വീണ്ടും കൊവിഡ്-19 ബാധിച്ച് ബിഹാര്‍ പട്‌ന സ്വദേശി മരിച്ചു. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി.ഇയാള്‍ പാട്‌നയിലെ എയിംസില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ 63കാരന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."