
വനിതകള്‍ കൈയടക്കിയ ദിനം: നഗരം വനിതാദിനം ആചരിച്ചു
കോഴിക്കോട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നഗരം ഇന്നലെ വനിതകള്‍ കൈയടക്കി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് വനിതാ ദിനത്തില്‍ നഗരത്തില്‍ നടന്നത്. ശില്പശാലകളും വനിതാ കൂട്ടായ്മയും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളും സംഘടിപ്പിച്ചു.
കോഴിക്കോട്: ലോക വനിതാദിനത്തില്‍ മല്‍സ്യവുമായി മല്‍സ്യ എക്സ്പ്രസ് ഓട്ടം തുടങ്ങി. വനിതാദിനത്തില്‍ ജില്ലയില്‍ മല്‍സ്യഫെഡ് ഫിഷ്മാര്‍ട്ടുകളില്‍ നിന്നും മല്‍സ്യങ്ങളുടെയും മല്‍സ്യ വിഭവങ്ങളുടെയും ഹോം ഡെലിവറി സര്‍വിസിന് തുടക്കമായി. അരയിടത്തുപാലത്തിനു സമീപത്തെ ഫിഷ്മാര്‍ട്ടില്‍ നിന്നും പുറപ്പെട്ട 'മല്‍സ്യ എക്സ്പ്രസ്സ്' കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഫഌഗ് ഓഫ് ചെയ്തു.
കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച് ബീച്ച് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എട്ട് സ്പീക്കറുകളും മൈക്കും ഉള്‍പ്പെടുന്ന മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു. ബീച്ച് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ മ്യൂസിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം. ഭാസ്കരന് നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ് അധ്യക്ഷനായി. റസിഡന്‍ഷ്യല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സാജിദ് മാത്യു, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷീബ ടി ജോസഫ്, ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് ചെയര്മാന് കെ.പി ബഷീര്‍, ജനറല്‍ മാനേജര്‍ ഇ. സുനില്‍കുമാര്‍ സംബന്ധിച്ചു.
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിച്ചു. കോര്പ്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്വിന് സാംറാജ് അധ്യക്ഷനായി. പ്രൊഫ. ഷീല, എഫ്. ക്രിസ്റ്റീന, ഡോ. എല്‍സമ്മ ജേക്കബ്, ജയ്പാല് സാമുവല്‍ സച്ചായ്, പ്രൊഫ.ആര്.എസ് സിന്ധു, ശ്രീലക്ഷ്മി സുരേഷ്, നിഹാല ജബിന്‍ സംസാരിച്ചു.
കോഴിക്കോട്: സിയസ്കോയുടെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജെ.ഡി.ടി ഇസ്ലാമില്‍ നടന്ന ചടങ്ങ് ഡോ.അലി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പി.ടി മുഹമ്മദലി അധ്യക്ഷനായി. പി.എന്‍ വലീദ്, പി.ടി മുസ്തഫ, പി.എന്‍ റഷീദലി, പി.എം മുഹമ്മദലി, സി.പി.എം സഈദ് അഹമ്മദ്, കെ. മൊയ്തീന് കോയ സംസാരിച്ചു.
കോഴിക്കോട്: ദേശാപോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാകൂട്ടായ്മയും പ്രഭാഷണവും നടത്തി. ശ്രീദേവി കക്കാട് ഉദ്ഘാടനം ചെയ്തു. ഡോ.പി പ്രിയ മുഖ്യ പ്രഭാഷണം നടത്തി. വി.പി ലീലാവതി,പ്രസന്ന പ്രകാശ്, രത്നം ദേവദാസ്, നളിനി നമ്പ്യാര്‍ സംസാരിച്ചു.
കോഴിക്കോട്: കാലിക്കറ്റ് റിസര്‍ച്ച് സെന്ററില്‍ സ്ത്രീ സുരക്ഷ; ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ഡോ.ടി.കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വനിതകളായ സുമതി ചെറിയാന്, ചന്ദ്രികാ സുകുമാരന്‍, സുഭദ്ര കോട്ടപ്പറമ്പ് എന്നിവരെ ആദരിച്ചു. ഇ.ശിവരാജന് വൈദ്യര്, പി.എ സജയകുമാര്‍, എം. ജയലക്ഷ്മി സംബന്ധിച്ചു.
കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റല്‍ ഗൈനക്കോളജി ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഗര്‍ഭാശയ അര്‍ബുദം, സ്തനാര്‍ബുദ നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു.
ബോധവത്കരണ റാലി ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഫഌഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്യാംപ് ആര്.ഡി.ഒ ഷാമിന് സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. ഡോ. കെ മൊയ്തു അധ്യക്ഷനായി. ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. സ്മിത, സംസാരിച്ചു.
കോഴിക്കോട്: സ്ത്രീ പീഡനകേസുകള്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന വനിതാദിനാഘോഷം പ്രഹസനമായി മാറുന്നതായി കാലിക്കറ്റ് ഡിസ്ട്രിക്ട് വുമണ്‍സ് കൗണ്‍സില്‍. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടല്‍ കാരണം പോലിസ് നിഷ്ക്രിയരാവുകയാണ്.
ഈ സാഹചര്യത്തില്‍ മാനസികമായും ശാരിരീകമായും കരുത്തുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കൗണ്‍സലിങും ബോധവല്‍ക്കരണവും അതോടൊപ്പം യോഗധ്യാനം, കളരിപ്പയറ്റ്, മാര്‍ഷല്‍ ആര്‍ട്സ് തുടങ്ങിയ ആയോധന ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി യോഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 6 days ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 6 days ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 6 days ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 6 days ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 6 days ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 6 days ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 6 days ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 6 days ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 6 days ago
കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി
Kerala
• 6 days ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 6 days ago
ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു
National
• 6 days ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 6 days ago
പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 6 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 6 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 6 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 6 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 6 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 6 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 6 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 6 days ago