HOME
DETAILS

ലോകവൃക്കദിനം ഇന്ന്; പ്രതിവര്‍ഷം അയ്യായിരം പേര്‍ ഡയാലിസിസിന് വിധേയരാകുന്നു

  
backup
March 08, 2017 | 10:14 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

കൊച്ചി: ഒരു വര്‍ഷം അയ്യായിരത്തോളം രോഗികള്‍ വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയരാകുന്നതായി വൃക്കരോഗ വിദഗ്ധര്‍.90 ശതമാനം പേരും രോഗബാധിതരായ ശേഷമാണ് രോഗം തിരിച്ചറിയുന്നത്. ഇത് രക്ത- മൂത്ര പരിശോധനകളിലൂടെ നേരത്തേ കണ്ടെത്താവുന്നതാണ്.
സ്‌ക്രീനിംഗ് നടത്തി രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സക്ക് വളരെ സഹായകരമാകുമെന്നും വൃക്കരോഗ വിദഗ്ധരുടെ സംഘടന കേരള നെഫ്രോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എബി എബ്രഹാമും സെക്രട്ടറി ഡോ.ബിനു ഉപേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വ്യായാമം ഇല്ലാത്ത ജീവിതശൈലിയും പൊണ്ണത്തടിയുമാണ് ഗുരുതരമായ വൃക്കരോഗത്തിനു കാരണമാകുന്നത്്. ഇന്നു മുതല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍'വൃക്കരോഗവും പൊണ്ണത്തടിയും'എന്ന വിഷയത്തില്‍ ബോധവത്കരണം നടത്തും. ലോകമെമ്പാടും വൃക്കരോഗം വര്‍ധിച്ചു വരുന്നു.
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പഴകിയ പ്രമേഹം, വൃക്കയിലെ കല്ലുകള്‍ തുടങ്ങിയവയാണ് രോഗം ക്രമാതീതമായി വര്‍ധിക്കാനുള്ള മുഖ്യ കാരണങ്ങള്‍.
ആരോഗ്യകരമായ ജീവിത ശൈലി,വൃക്കരോഗ പ്രതിരോധ മാര്‍ഗങ്ങള്‍, രോഗസാധ്യതാ ഘടകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണ് ദിനാചരണത്തില്‍ ലക്ഷ്യമിടുന്നത്.
വിവിധ ജില്ലകളില്‍ ബോധവത്കരണ പരിപാടികള്‍, ഹെല്‍ത്ത് ടോക്കുകള്‍, മാരത്തോണ്‍, കൂട്ട നടത്തം, മെഡിക്കല്‍ കാംപുകള്‍ തുടങ്ങിയവയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

വൃക്ക ആവശ്യമുണ്ടെന്ന
പരസ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കുരുക്ക്


തിരുവനന്തപുരം:ദിനപത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ട് എന്ന് കാണിച്ച് വാണിജ്യപരമായ ഉദ്ദേശത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ വിലക്കി.
ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മികവുമാണ്. അവയവ ട്രാന്‍സ്ഫര്‍ നിയന്ത്രിക്കുന്ന ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട്‌സ്1994 (42 ഓഫ്1994) ആക്ട് പ്രകാരം വാണിജ്യപരമായ ഇടപാടുകള്‍ വഴി അവയവങ്ങള്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  a day ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  a day ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  a day ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  a day ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  a day ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago