HOME
DETAILS
MAL
ബഹ്റൈനില്‍ വീണ്ടും കൊവിഡ് മരണം
backup
March 22 2020 | 15:03 PM
മനാമ: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് ബഹ്റൈനില്‍ വീണ്ടും ഒരു മരണം കൂടിറിപ്പോര്ട്ട് ചെയ്തു. വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 51 വയസുകാരിയായ ഒരു ബഹ്റൈനി സ്ത്രീയാണ് മരണപ്പെട്ടത്.
ഇതോടെ ബഹ്റൈനില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ഒരു ബഹ്റൈനി സ്ത്രീയും കൊറോണ ബാധയെ തുടര്‍ന്ന് ഇവിടെ മരണപ്പെട്ടിരുന്നു.ഇതായിരുന്നു ബഹ്റൈനിലെയും ഗള്‍ഫിലെയും ആദ്യ കൊറോണ മരണം. ഇതു വരെ ബഹ്റൈനില്‍ 23206 പേരില്‍ കോവിഡ് പരിശോധന നടന്നതില്‍ 183 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ സ്ഥിതി ഗുരുതരമാണ്.
അതെ സമയം 149 പേര് ഇതിനിടെ അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. കോവിഡുമായി ബന്ധ്പെട്ട വിവരങ്ങള്‍ തത്സമയം www.moh.gov.bh/COVID19 എന്ന വെബ്സൈറ്റിലൂടെ അധികൃതര്‍ അറിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."