HOME
DETAILS
MAL
വനിതാദിനാചരണം നടത്തി
backup
March 08 2017 | 22:03 PM
പുലാമന്തോള്‍: ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് വനിതാ ദിനം ആചരിച്ചു. പുലാമന്തോള്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. പ്രീതി ശിവരാമന്‍ ക്ലാസെടുത്തു. കെ അഷ്‌റഫ് അധ്യക്ഷനായി.
മലപ്പുറം: വികസനവിദ്യാ കേന്ദ്രത്തിന്റെയും എം.പി.കെ.ബി.വൈയുടെയും സംയുക്താഭിമുഖ്യത്തില്‍ വനിതാദിനം ആചരിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് കെ സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജെ.ബി.ഡി.ഒ ടി നിര്‍മ്മല അധ്യക്ഷയായി.
പെരിന്തല്‍മണ്ണ: നഗരസഭാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന ദിനാചരണ ചടങ്ങ് കിഴിശ്ശേരി മുസതഫ ഉദ്ഘാടനം ചെയ്തു. കെ ശാന്താ മാധവന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."