ഓപ്പണ്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച സ്ഥാപന ഉടമ അറസ്റ്റില്‍
വണ്ടൂര്‍: ഓപ്പണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച സ്ഥാപനമുടമയെ പൊലിസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ നളന്ദ കോളജ് നടത്തിപ്പുകാരന്‍ വെള്ളാമ്പുറം സ്വദേശി വാളാടന്‍ ശ്രീരാജനെയാണ് വണ്ടൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ (എന്‍.ഐ.ഓ.എസ്.) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് സ്ഥാപനം പത്രപരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ജില്ലക്ക് പുറത്ത് നിന്നുള്ളവരുമായി അന്‍പതിലധികം വിദ്യാര്‍ഥികളാണ് സ്ഥാപനത്തില്‍ അഡ്മിഷന്‍ എടുത്തത്.
വിവിധ കരണങ്ങളാല്‍ സ്‌കൂള്‍, കോളജ് പഠനം പൂര്‍ത്തിയാക്കാത്തവരെ ഉദ്ദേശിച്ചാണ് എന്‍.ഐ.ഒ.എസ് ഓപ്പണ്‍ കോഴ്‌സുകള്‍ നടത്തുന്നത്. പരീക്ഷാ സമയം അടുക്കാറായതോടെ വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഹാള്‍ ടിക്കറ്റ് എന്നിവ അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മനസിലായത്. വിവരമറിഞ്ഞ് വിദ്യാര്‍ഥികളും ചില രക്ഷിതാക്കളും ചൊവ്വാഴ്ച സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലെന്ന് നടത്തിപ്പുകാരനും സമ്മതിച്ചു. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 5000 രൂപ, പ്ലസ്ടു 7500 രൂപ, പ്ലസ്ടു സയന്‍സ് 8000 രൂപ എന്നിങ്ങനെയാണ് സ്ഥാപനം ഫീസ് ഈടാക്കിയിരുന്നത്.
വിദ്യാര്‍ഥികളില്‍ നിന്ന് പണം കൈപ്പറ്റിയതിന് പേര് വിവരങ്ങളോ സീലോ ഒന്നും തന്നെയില്ലാത്ത സാധാരണ എസ്റ്റിമേറ്റ് ബില്‍ ആണ് സ്ഥാപനത്തില്‍ നിന്നും നല്‍കിയിട്ടുള്ളത്. ബുധനാഴ്ച്ച രാവിലെ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലെത്തി പ്രതിഷേധം സംഘടിപ്പിക്കുയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വണ്ടൂര്‍ പൊലിസ് അഡീഷണല്‍ എസ്.ഐ.എ നാരായണന്റെ നേതൃത്വത്തില്‍ പൊലിസെത്തി ശ്രീരാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ വിവരങ്ങളുള്ള രജിസ്റ്റര്‍, എസ്.എസ്.എല്‍.സി ബുക്കുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ എന്നിവ പ്രതിയുടെ വീട്ടില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. അന്‍പതിലധികം കുട്ടികള്‍ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നെങ്കിലും 44 പേരുടെ വിവരങ്ങളാണ് രജിസ്റ്ററിലുള്ളത്. പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് അടച്ച പണം ഇയാള്‍ തിരികെ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."