നഴ്‌സിങ് ഹോസ്റ്റലിന് സമീപം മാലിന്യക്കൂമ്പാരം
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുഴുവന്‍ വാര്‍ഡുകളിലേയും, ശസ്ത്രക്രീയാ തിയ്യറ്ററിലേയും മാലിന്യങ്ങള്‍ നേഴ്‌സിങ് കോളജിന്റെ പിന്‍ഭാഗത്ത്, ഹോസ്റ്റലിന് തൊട്ടടുത്തായി മണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് വിദ്യാര്‍ഥികള്‍. വാര്‍ഡുകളില്‍ നിന്നും, തീയ്യറ്ററുകളില്‍ നിന്നും പച്ച പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മാലിന്യമാണ് കുഴി പോലും എടുക്കാതെ മൂടുന്നത്.
വിവിധ വാര്‍ഡുകളില്‍ നിന്ന് സെന്‍ട്രല്‍ ലാബിന് സമീപമുള്ള ഗോഡൗണില്‍ സ്റ്റോക്ക് ചെയ്ത ശേഷം അവിടെ നിന്നും ജീവനക്കാര്‍ മിനിലോറിയില്‍ കയറ്റിയാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. വര്‍ഷങ്ങളായി ഈ പ്ലാസ്റ്റിക് കവറിലെ മാലിന്യം കുഴിച്ച് മൂടിയതിനാല്‍ ഇപ്പോള്‍ മാലിന്യകവര്‍ കൊണ്ടുവന്ന് ലോറിയില്‍ നിന്ന് തള്ളിയിട്ട ശേഷം ടിപ്പര്‍ ലോറിയില്‍ പൂഴി കൊണ്ടുവന്ന് മാലിന്യകൂമ്പാരത്തിന് മുകളിലേക്ക് മണ്ണിട്ട് മൂടുകയാണ്. ഇങ്ങനെ മണ്ണിട്ട് മൂടുന്നതുമൂലം ഈ ഭാഗം ചെറിയ ചെറിയ കുന്നുകള്‍ പോലെ രൂപപ്പെടുകയാണ്.
പ്ലാസിക് മാലിന്യം കുഴിച്ചിടുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, സമീപവാസികള്‍ക്കും അധികം താമസിയാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നറിയാവുന്നവര്‍ തന്നെയാണ് ഇത്ര ലാഘവത്തോടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്ന മാലിന്യക വറുകളില്‍ ചിലത് പൊട്ടിപ്പോകുന്നതിനാല്‍, കവറിന കത്തുള്ള മാലിന്യം കാക്കളും, മറ്റ് പക്ഷികളും കൊത്തിവലിച്ച് സമീപത്തെ ഹോസ്റ്റല്‍ കോമ്പൗണ്ടിലും കോളജ് കാംപസിലും കൊണ്ടുചെന്ന് ഇടാറുണ്ട്. കൂടാതെ ഇവിടെ നിന്നുള്ള ദുര്‍ഗന്ധം ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കളയുന്നതിനുള്ള മിഷ്യന്‍ ലോണ്‍ട്രി വിഭാഗത്തിന് സമീപം തകരാര്‍ സംഭവിച്ചിരിക്കുകയാണ്. ഇതിന്റെ കേട്പാട് പരിഹരിച്ച് പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കളയുന്നതിനോ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിച്ച് കളയുകയോ ചെയ്യണമെന്നാണ് ആവശ്യം.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന പല വിഭാഗങ്ങമുള്ള ഇവിടെ നിരവധി ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന ഇവിടെ ഇത്തരം ഗൗരവമുള്ള വിഷയത്തിന് കൂടി അടിയന്തിര പ്രാധാന്യം നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."