ബഹ്റൈനിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മ 20ാം വാര്‍ഷികം ആഘോഷിക്കുന്നു
മനാമ: ബഹ്റൈനിലെ തിരുവല്ല സ്വദേശികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് അസോസിയേഷന് ഓഫ് തിരുവല്ല (FAT) 20ാം വാര്‍ഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 10ന് വൈകിട്ട് 7മണിക്ക് ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ രാജ്യ സഭ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫസര്‍ പി.ജെ കുര്യന് മുഖ്യാതിഥി ആയിരിക്കും. വിഷു, ഈസ്റ്റര്‍ പ്രത്യേക പരിപാടിയും ഇതോടൊപ്പം നടക്കും.
നാട്ടില്‍ ഭവന പദ്ധതി കുട്ടികള്‍ക്കായുള്ള പഠനസഹായം, ചികിത്സാ സഹായം അടക്കം ഇരുപതോളം കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന് ദേവ് ആനന്ദിന്റെ നേതൃത്വത്തില്‍ സംഗീത നിശയും നടക്കും. FAT പ്രസിഡന്റ് റോബി ജോര്‍ജ്, സെക്രട്ടറി അനില്‍ തിരുവല്ല ,കണ്‍വീനര്‍ എബ്രഹാം ജോണ്‍, ബി.എഫ്.സി ജനറല്‍ മാനേജര്‍ പാന്‍സിലി വര്‍ക്കി, മനോജ് മാത്യു, ബ്ലെസണ്‍ മാത്യു, തോമസ് കാട്ടുപറമ്പില്‍, വര്‍ഗീസ് ഡാനിയേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."