HOME
DETAILS
MAL
ഖത്തറിലുള്ളവര്‍ക്ക് വിസിറ്റ് വിസയും ഓണ്‍ എറൈവല്‍ വിസയും ഓണ്‍ലൈനായി പുതുക്കാനവസരം
backup
March 23 2020 | 15:03 PM
ദോഹ:ഓണ്‍ അറൈവല്‍ വിസയിലും മറ്റു വിസിറ്റിങ് വിസകളിലുമായി ഖത്തറിലുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി വിസ പുതുക്കാനാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://portal.moi.gov.qa/…/inquiries/vi…/visitvisaextension എന്ന ലിങ്കില്‍ കയറി വിസ നമ്പരും പാസ്‌പോര്‍ട്ട് നമ്പറും ദേശീയതയും സമര്‍പ്പിക്കണം. വിപുലീകരിക്കാന്‍ ലഭ്യമായ ദിവസങ്ങള്‍ 0 എന്ന് കാണിച്ചേക്കാം. രണ്ടു മണിക്കൂറിനുശേഷം പരിശോധിച്ചാല്‍ വിസ പുതുക്കിയതായി കാണാനാകും. ഏപ്രില്‍ 22വരെ ഇത്തരത്തില്‍ യാന്ത്രികമായി പുതുക്കാനാകും. കൊറോണ വൈറസ്(കോവിഡ്19) വ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."