HOME
DETAILS
MAL
മോദി തറക്കല്ലിടാനിരുന്ന നേപ്പാളിലെ ജല വൈദ്യുത പ്രദേശത്ത് സ്ഫോടനം
backup
April 29 2018 | 17:04 PM
കാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളില്‍ തറക്കില്ലാടാനിരിക്കുന്ന ജല വൈദ്യുത പദ്ധതിയുടെ ഓഫിസില്‍ ബോംബ് സ്ഫോടനം. അടുത്ത മാസം പതിനൊന്നിന് ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ തീരുമാനിച്ച കിഴക്കന്‍ നേപ്പാളിലെ തിംലിങ്ടറിലെ ഖാണ്ഡ്ബാരി -9ല്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് സ്ഫോടനമുണ്ടായത്.
ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന പദ്ധതിയാണിത്. ഓഫിസിന്റെ ചുറ്റുമതിലിന് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ശന്‍ഖുവാസഭ ജില്ലാ ഓഫിസര്‍ ശിവ് രാജ് ജോഷി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇത് വരെ ഏറ്റെടുത്തിട്ടില്ല. 2014 നവംബര്‍ 25ന് ആണ് ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാന് ഇന്ത്യയും നേപ്പാളും തമ്മില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."