കോഴിക്കോട്ട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്: നാദാപുരം പൂനൂര്‍ സ്വദേശികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ( 23.03.220) ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സ്ഥിതീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
കോവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 6E: 89 ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15ന് എത്തിച്ചേരുകയും.11 മണിക്ക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോവുകയും ചെയ്തു, വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു.
അന്നേ ദിവസം (മാര്‍ച്ച് 17ന് ) രാത്രി 8pm നും 8.30 നും ഇടയില്‍ സ്വന്തം വാഹനത്തില്‍ നാദാപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സതേടി. അവിടെനിന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയതിനു ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതല്‍ 21 തീയതി വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21.03.2020 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് 19 സ്ഥിതീകരിച്ച നാലാമത്തെ പുനൂര്‍ സ്വദേശി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (AI 906) ദുബായില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈമംഗലാപുരം മെയ്ല്‍ (12601) ട്രെയിനിന്റെ B3 കോച്ചില്‍ യാത്ര ചെയ്ത 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം നാട്ടിലേക്ക് എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 ന് എയര്‍ ഇന്ത്യ AI 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.30 ന് എത്തി.
വിമാനത്താവളത്തിലെ നിന്നും 9.30 am ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍കോളേജ് ട്രിയാജ് 3 ല്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ ഇനി വരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."