യു.എന്‍ പ്രതിനിധികളുടെ സന്ദര്‍ശനം; നീതി തേടി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍
ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യംപ് സന്ദര്‍ശിക്കുന്ന യു.എന്‍ രക്ഷാ സമിതി പ്രതിനിധികളോട് നീതിക്കായി ആവശ്യപ്പെട്ട് റോഹിംഗ്യകള്‍. മ്യാന്‍മറിലേക്ക് സുരക്ഷിതമായി മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്ന് കോക്‌സ് ബസാര്‍ ക്യംപ് സന്ദര്‍ശിക്കാനെത്തിയ രക്ഷാ സമിതി അംഗങ്ങളോട് അഭയാര്‍ഥികള്‍ ആവശ്യപ്പെട്ടു.
15 രാജ്യങ്ങളിലെ പ്രതിനിധികളാണ് അഭയാര്‍ഥി ക്യംപ് സന്ദര്‍ശിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനമാണ് പ്രതിനിധികള്‍ നടത്തുന്നത്. അഭയാര്‍ഥി ക്യാംപ് സന്ദര്‍ശനത്തിന് ശേഷം ഇവര്‍ മ്യാന്‍മര്‍ ഭരണാതികാരി ആങ് സാങ് സൂക്കിയുമായി കൂടിക്കാഴ്ച നടത്തും.
കുതുപലോങ് ക്യാംപ് സന്ദര്‍ശിക്കാനെത്തിയ പ്രതിനിധികളെ പ്ലക്കാര്‍ഡുമായാണ് അഭയാര്‍ഥികള്‍ നേരിട്ടത്. തങ്ങള്‍ക്ക് നീതി വേണമെന്ന് അവര്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. മ്യാന്‍മര്‍ സൈന്യത്തില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങള്‍ അവര്‍ വിശദീകരിച്ചു. അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍, മ്യാന്‍മറിലേക്കുള്ള മടക്കം, റോഹിംഗ്യകളുടെ പൗരത്വം തുടങ്ങിയ കാര്യങ്ങള്‍ രക്ഷാ സമതി പ്രതിനിധികള്‍ പരിശോധിക്കും.
റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ നിന്ന് നയതന്ത്ര പ്രതിനിധികള്‍ ഒളിച്ചോടില്ലെന്നും എന്നാല്‍ പരിഹാരം കണ്ടെത്തല്‍ ബുദ്ധിമുട്ടേറിയ ലക്ഷ്യമാണെന്നും യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി പൊലിയാന്‍സ്‌കി പറഞ്ഞു.
ബംഗ്ലാദേശിലും മ്യാന്‍മറിലുമുള്ള അഭയാര്‍ഥി പ്രശ്‌നങ്ങള്‍ മനസിലാക്കല്‍ അനിവാര്യമാണെന്നും എന്നാല്‍ പരിഹാരത്തിനായി മാജിക്ക് വടിയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മറില്‍ ആക്രമണം നടന്ന റാഖൈന്‍ പ്രദേശം യു.എന്‍ പ്രതിനിധികള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധ സന്യാസികളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് 700,000 റോഹിംഗ്യകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."