കീഴാറ്റൂരിലെ സമരക്കാരുമായി തുറന്ന ചര്‍ച്ചക്ക് തയാര്‍: കോടിയേരി
തളിപ്പറമ്പ്: കീഴാറ്റൂരിലെ സമരക്കാരുമായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കീഴാറ്റൂര്‍ ഗ്രാമോത്സവം 2018ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ദേശീയപാത വികസനത്തില്‍ ഏറെ പിറകിലാണ് വടക്കേ മലബാര്‍. വടകരക്കുശേഷം വികസനം മുരടിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാലുവരിയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്ന സമയത്താണ് ചിലര്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത്. ഇപ്പോള്‍ വികസനത്തിന് എതിരുനില്‍ക്കുന്നവര്‍ തെരഞ്ഞെടുപ്പാകുമ്പോള്‍ വികസനപ്രേമികളാകുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി ദേശീയപാത വികസനം അനിവാര്യമാണ്. ഏത് വികസന പ്രവര്‍ത്തനത്തിനുവേണ്ടിയും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് വേദനയുണ്ടാകും. മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകന്റെ വികാരമാണത്. സി.പി.എം ആ വികാരത്തിനൊപ്പമാണ്.
രാഷ്ട്രീയപ്രബുദ്ധതയുള്ള നാടാണ് കീഴാറ്റൂര്‍. എന്നാല്‍, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമായി ചിലര്‍ കീഴാറ്റൂരിലെ സമരത്തെ പിന്തുണക്കുന്നുണ്ട്. കേരളത്തില്‍ എന്ത് വികസന പദ്ധതി കൊണ്ടുവന്നാലും തടസപ്പെടുത്തുന്ന മാവോയിസ്റ്റ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരാണതില്‍ പ്രധാനികള്‍. അരാജകത്വം സൃഷ്ടിച്ച് സി.പി.എം വിരുദ്ധ രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുന്ന കേന്ദ്രമായി കീഴാറ്റൂരിനെ മാറ്റാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമരം നടന്ന കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമാണ് കോടിയേരി സമ്മേളന സ്ഥലത്തേക്ക് പോയത്. സംഘാടക സമിതി ചെയര്‍മാന്‍ കെ. ബിജുമോന്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ, കെ. മുരളീധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, ടി. ബാലകൃഷ്ണന്‍, ടി.വി വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."