HOME
DETAILS

‘നൈക്കി ‘ ഹിജാബ് സ്‌പോര്‍ട്‌സ് വസ്ത്രം വിപണിയിലിറക്കുന്നു

  
backup
March 09, 2017 | 7:19 AM

nike-hijab

ന്യൂയോര്‍ക്ക്: പ്രമുഖ സ്‌പോര്‍ട്‌സ് വസ്ത്രനിര്‍മാതാക്കളായ 'നൈക്കി' മുസ്‌ലിം വനിതാ അത്‌ലറ്റുകള്‍ക്കായി ഹിജാബ് സ്‌പോര്‍ട്‌സ് വസ്ത്രം വിപണിയിലിറക്കുന്നു. 'ദ നൈക്കി പ്രോ ഹിജാബ് ' എന്നു പേരിട്ടിട്ടുള്ള വസ്ത്രങ്ങള്‍ അടുത്ത വര്‍ഷമാണ് വിപണിയിലെത്തുക.

സാംസ്‌കാരിക മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ ഹിജാബ് സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ പുറത്തിറക്കുന്നതെന്ന് 'നൈക്കി' വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ കായികരംഗത്തേക്കു കടന്നുവരുന്നുണ്ട്.

nikehijab2

2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ സഊദി അറേബ്യന്‍ സ്പ്രിന്റ് താരം സാറാ അത്താര്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ തുടക്കമിട്ടതെന്നും കുറിപ്പില്‍ പറയുന്നു.

സാറാ അത്താറും യു.എ.ഇ വെയ്റ്റ്‌ലിഫ്റ്റിങ് ഒളിംപ്യന്‍ അംന അല്‍ ഹദ്ദാദും ഇത്തരമൊരു വസ്ത്രം നിര്‍മിക്കുന്നതിന് തങ്ങള്‍ക്കു പ്രേരണയായെന്നും 'നൈക്കി' അധികൃതര്‍ പറഞ്ഞു.
പ്രാദേശിക തലത്തില്‍ വികസിപ്പിച്ച ഹിജാബ് സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ധരിച്ച് മത്സരത്തില്‍ പങ്കെടുക്കുമ്പോഴുള്ള പ്രയാസങ്ങളെ കുറിച്ച് അംന അല്‍ ഹദ്ദാദ് 'നൈക്കി' അധികൃതരോട് സംസാരിച്ചിരുന്നു.

ഇതുകൂടി പരിഗണിച്ചാണ് കൂടുതല്‍ സുഖകരവും ശരീരത്തിന് ഇണങ്ങിയതുമായ രീതിയില്‍ വസ്ത്രം വികസിപ്പിച്ചെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  4 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  4 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  4 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  4 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  4 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  4 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  4 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

അബൂദബി - അൽ ദഫ്ര റോഡിൽ ​ഗതാ​ഗത നിയന്ത്രണം; രണ്ട് ലെയ്നുകൾ അടച്ചിടും; നിയന്ത്രണം 20 ദിവസം

uae
  •  4 days ago
No Image

ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം നൽകിയില്ല; മൃതദേഹം ഒടുവിൽ 20 രൂപയുടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പിതാവ് ബസ്സിൽ കൊണ്ടുപോയി; ജാർഖണ്ഡ് ആരോഗ്യവകുപ്പിന് നാണക്കേട്‌

National
  •  4 days ago