HOME
DETAILS

ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടങ്ങില്ല;  വ്യാപാരികള്‍ വീടുകളിലെത്തിക്കും

  
backup
March 24, 2020 | 4:41 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3
 
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിനു മുടക്കമുണ്ടാവില്ലെന്ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി  വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ നടപടികള്‍ക്കു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തത്. ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താനാവശ്യമായ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു സംഘടനാ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കു കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടു നേരിടും. ഈ സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണം. 
ഓരോ പ്രദേശത്തും കച്ചവടക്കാര്‍ കൂടി ഉള്‍ക്കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം. ഓണ്‍ലൈന്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സംവിധാനമുണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയല്‍ സംസ്ഥാനങ്ങളിള്‍ നിന്ന് ചരക്കുലോറി വരുന്നതിനുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. 
പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്കു കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യവസ്തുക്കളുടെ വില നിയന്ത്രിച്ചു നിര്‍ത്തണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  in 5 minutes
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  17 minutes ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  30 minutes ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  26 minutes ago
No Image

റയൽ ഇതിഹാസം മറ്റൊരു ടീമിനൊപ്പം മിന്നി തിളങ്ങുന്നു; സ്വന്തമാക്കിയത് സ്വപ്ന നേട്ടം

Football
  •  an hour ago
No Image

പള്ളിയിൽ പോയി തിരിച്ചെത്തിയ വീട്ടമ്മ കണ്ടത് തകർന്ന അലമാര; തലസ്ഥാനത്ത് 30 പവന്റെ സ്വർണം കവർച്ച

crime
  •  an hour ago
No Image

വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല; ബൈക്ക് യാത്രികരെ പൊലിസ് വലിച്ച് താഴെയിട്ടു; പിന്നാലെ അപകടം

Kerala
  •  an hour ago
No Image

കരിമ്പ് ജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി അപകടം; രക്ഷപ്പെടുത്താനായത് യന്ത്രം മുറിച്ചുമാറ്റിയതോടെ

Kerala
  •  an hour ago
No Image

വൃദ്ധനായ യാത്രക്കാരന് സ്പൂണിൽ ഭക്ഷണം നൽകി സഊദി എയർലൈൻസ് ജീവനക്കാരൻ: മനുഷ്യത്വം കൊണ്ട് ഹൃദയം കീഴടക്കിയെന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

Saudi-arabia
  •  2 hours ago
No Image

മഴ ഭീഷണിയിൽ ലോകകപ്പ് ഫൈനൽ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  2 hours ago