നിര്‍ദേശങ്ങള്‍ ലംഘിച്ചു; കൊല്ലത്ത് അഞ്ചുപേര്‍ക്കെതിരേ കേസ്
കൊല്ലം: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിബന്ധനകള്‍ പാലിക്കാതെയും നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്ത അഞ്ചു പേര്‍ക്കെതിരെ കൊല്ലത്ത് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ്. ആരാധനാലയങ്ങളില്‍ കൂട്ടപ്രാര്‍ഥന ഒഴിവാക്കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്യുകയും മുതിരപ്പറമ്പ് പള്ളിയില്‍ കൂട്ടപ്രാര്‍ഥന നടത്തണമെന്നാവശ്യപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയ മനയില്‍ക്കുളങ്ങര എം.ആര്‍.എ 35ല്‍ കണ്ണന്‍ നസീര്‍ എന്നുവിളിക്കുന്ന നസീര്‍,കരുനാഗപ്പള്ളി ചിറ്റുമൂല ഗ്രൗണ്ടില്‍ ജനതാ കര്‍ഫ്യൂ ദിവസം കൂട്ടം കൂടിയിരുന്ന് പൊലിസിനോട് അപമര്യാദയായി പെരുമാറിയ തഴവ ചിറ്റുമൂലയില്‍ നൗഫല്‍ (25), പൊലിസ് നിര്‍ദേശം ലംഘിച്ചു ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ പള്ളിക്ക് സമീപം കുഴിക്കാട്ടില്‍ (ചെപ്രായില്‍) സീലിയ (40), സൗദിയില്‍ നിന്നെത്തി പൊലിസ് നിര്‍ദേശം ലംഘിച്ച
കരുനാഗപ്പള്ളി ക്ലാപ്പന കൊട്ടേക്കാട്ട് വീട്ടില്‍ ഷാജി, വിദേശത്ത് നിന്നെത്തി കൊല്ലം ആശ്രാമം പി.ഡബ്ല്യു.ഡി വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലില്‍ ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നഴ്‌സുമാരെ ആക്രമിച്ച കുണ്ടറ കാഞ്ഞിരോട് മഞ്ജു ഭവനില്‍ ഹെറാള്‍ഡിനെതിരെയുമാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."