HOME
DETAILS

ലിഗയുടെ മരണം കസ്റ്റഡിയിലുള്ളവര്‍ക്കെതിരേ കുരുക്ക് മുറുകുന്നു

  
backup
April 29, 2018 | 7:31 PM

%e0%b4%b2%e0%b4%bf%e0%b4%97%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


തിരുവനന്തപുരം : വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്കെതിരേ കുരുക്ക് മുറുകുന്നു.
ലിഗയെ കാണാതായ ദിവസം തങ്ങള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന ഇവരുടെ മൊഴി കളവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഒരു യോഗാ പരിശീലകനും ലഹരിസംഘത്തില്‍പെട്ട മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്. ലിഗയെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്നും ഭയം കാരണം പുറത്തുപറയാതിരുന്നതാണെന്നും മൊഴിമാറ്റി.
ലിഗയെ കാണാതായ മാര്‍ച്ച് 14ന് തങ്ങള്‍ വീടുകളിലായിരുന്നുവെന്ന ഇവരുടെ വാദം വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ തള്ളിയിരുന്നു. സംഭവദിവസം മൂന്നുപേര്‍ കണ്ടല്‍ക്കാട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴിയും നിര്‍ണായകമായി.
മൃതദേഹത്തിന് സമീപത്തുനിന്നു കണ്ടെടുത്ത മുടിയിഴയും ലിഗയുടെ വസ്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും വരാനുണ്ട്. ഇവ ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ലിഗയുടെ മരണം ബലംപ്രയോഗിച്ച് കഴുത്ത് ഞെരിച്ചതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ബലപ്രയോഗം പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ കഴുത്തിലും കാലുകളിലും മുറിവുകള്‍ ഉണ്ട്. പീഡനം നടന്നിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  3 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  3 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  3 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  3 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago