മാവോയിസ്റ്റ് തിരച്ചിലിനിടെ നാടന്‍ തോക്ക് പിടികൂടി
മാനന്തവാടി: മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തതിന്റ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ തിരച്ചിലില്‍ നാടന്‍ തോക്കും ഈയ്യത്തിന്റെ തിരകളും കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ ചിറക്കര കോളിക്കാമിറ്റത്ത് കീരപ്പന് (63)നെ പൊലിസ് അറസ്റ്റ് ചെയ്തു. സംഘം ആദ്യം എത്തിയത് രാജന്റ് വീട്ടിലാണ്. രാജന്റെ പിതാവിനെയാണ് നാടന്‍ തോക്കുമായി ഇപ്പോള്‍ പിടികൂടിയത്.
നാടന്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന 100 ഓളം ഈയ്യകട്ടകളും ഇയാളുടെ വീട്ടില്‍ നിന്നും കെണ്ടെടുത്തിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി അസൈനാര്‍, സി.ഐ ടി.എന്‍ സജീവ് തലപ്പുഴ എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് തോക്ക് പിടികൂടിയത്.
ഇയാള്‍ക്കെതിരെ ആയുധ നിയമം, ലൈസന്‍സില്ലാതെ തോക്ക് കൈവശം വെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."