ഖത്തറില്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോ എടുക്കുന്നത്തിനു നിരോധനം
ദോഹ: അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും റെക്കോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന 2017ലെ നാലാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.
ഒരു വര്‍ഷമുണ്ടായിരുന്ന തടവ് രണ്ടു വര്‍ഷമായും പിഴ 5,000 റിയാലില്‍ നിന്ന് 10,000 റിയാലായും വര്‍ധിപ്പിക്കുന്നതാണ് നിയമ ഭേദഗതി. പീനല്‍ കോഡിലെ 333-ാം അനുഛേദത്തില്‍ നേരത്തേ മറ്റൊരാളുടെ കത്ത് വായിക്കുക, ഫോണ്‍ കോളുകള്‍ കട്ടുകേള്‍ക്കുക, സ്വകാര്യ സംഭാഷങ്ങള്‍ റെക്കോഡ് ചെയ്യുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ പുതിയ രണ്ടു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോയോ വീഡിയോയോ നിയപരമായ അനുമതിയില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദുരുപയോഗമോ മാനഹാനിയോ ലക്ഷ്യമിട്ട് പൊതു സ്ഥലത്ത് ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
പീനല്‍ കോഡ് ഭേദഗതി കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ഫോട്ടോ എടുക്കുന്നത് ക്രിമില്‍ കുറ്റമാക്കുന്ന കരട് നിയമത്തിന് 2015 സപ്തംബറില്‍ അംഗീകാരം നല്‍കിയിരുന്നു. സാമൂഹികവും മതപരവുമായി മൂല്യങ്ങള്‍ക്കെതിരും മാനുഷികവും സദാചാരപരവുമായ മാനഹാനിയുണ്ടാക്കുന്നതുമാണ് ഇത്തരം ഫോട്ടോകളെന്നാണ് അറ്റോണി മുഹമ്മദ് അല്‍ഹാഗ്രി വിശേഷിപ്പിച്ചത്.
ഖത്തറിലെ സ്വകാര്യതാ, സൈബര്‍ ക്രൈം നിയമപ്രകാരം ഇത്തരം ഫോട്ടോ എടുക്കുന്നത് ഇപ്പോള്‍ തന്നെ കുറ്റകൃത്യമാണെങ്കിലും കരട് നിയമം അടുത്ത കാലത്ത് വീണ്ടും നവീകരിച്ചിരുന്നു.
2015 ഒക്ടോബര്‍ മാസം രണ്ടു ചെറുപ്പക്കാരും മലിന ജല ടാങ്കറും ഉള്‍പ്പെട്ട ഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യം ഷെയര്‍ ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ഷെറാട്ടണ്‍ ഹോട്ടലിന്റെ കവാടത്തിലേക്ക് റോള്‍സ് റോയ്‌സ് കാര്‍ ഇടിച്ചു കയറ്റുന്ന ദൃശ്യം പങ്കുവച്ചയാളെയും പോലിസ് പിടികൂടി. എന്നാല്‍, ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റമോ ശിക്ഷയോ എന്താണെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."