HOME
DETAILS
MAL
അഫ്ഗാനില്‍ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
backup
February 06 2019 | 19:02 PM
കാബൂള്‍: അഫ്ഗാനിസ്താനിലെ റേഡിയോ നിലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ അഫ്ഗാനില്‍പ്പെട്ട തഖാര്‍ പ്രവിശ്യന്‍ തലസ്ഥാനമായ തലോഖാനിലെ ഹംസ്ദ റേഡിയോ സ്‌റ്റേഷനുനേര്‍ക്കാണ് ആക്രമണമുണ്ടായത്.
സ്‌റ്റേഷനിലേക്ക് തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ ഈ വര്‍ഷം രണ്ടാംതവണയാണ് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."