സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം; അവശ്യസേവനങ്ങള്‍ക്ക് പാസ്: ഡി.ജി.പി
തിരുവനന്തപുരം: സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ പൊലിസിന് സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സത്യവാങ്മൂലം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേക്കാണെന്നും എഴുതി നല്‍കണം.
സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്കിയ അവശ്യസേവനങ്ങളിലെ ജീവനക്കാര്‍ക്ക് പാസ് ലഭ്യമാക്കും. ജില്ലാ പൊലിസ് മേധാവിമാരായിരിക്കും ഈ പാസുകള്‍ വിതരണം ചെയ്യുക. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡി.ജി.പി പറഞ്ഞു.
മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവൂ എന്നും ഡി.ജി.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."