രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ തടവുകാരുടെ പരിഗണന വേണ്ട : മുഖ്യമന്ത്രി
തിരുവനന്തപുരം: ജയിലില്‍ എത്തുന്ന രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജയില്‍ ചട്ടങ്ങളുടെ പരിഷ്‌കരണത്തെ കുറിച്ച് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ തടങ്കലില്‍ വയ്ക്കുന്നവരാണ് രാഷ്ട്രീയ തടവുകാര്‍. ഇപ്പോള്‍ അങ്ങനെയാരും നമ്മുടെ ജയിലുകളിലില്ല. ക്രിമിനലുകളെ രാഷ്ട്രീയ തടവുകാരായി കരുതുന്ന രീതി ഇന്നുണ്ട്.
അത് തെറ്റായ നിലപാടാണ്. ശിക്ഷാ ഇളവുകള്‍ കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധം അനുസരിച്ചല്ല തീരുമാനിക്കുന്നത്. നിയമാനുസൃതമായ ഇളവേ ആര്‍ക്കും ലഭിക്കൂ. കുറ്റവാളിയെയാണോ കുറ്റത്തെയാണോ ഇല്ലായ്മ ചെയ്യേണ്ടതെന്ന് നാം ആലോചിക്കണം. ഒ രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനായി. ജയില്‍ വകുപ്പു ഡയറക്ടര്‍ ആര്‍ ശ്രീലേഖ, മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍, ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ആര്‍ നടരാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."