ആയിരത്തിലേറെ പേര്‍ യാത്ര റദ്ദാക്കി
അശ്‌റഫ് കൊണ്ടോട്ടി#
കേരളത്തില്‍ യാത്ര റദ്ദാക്കിയത് നൂറോളം പേര്‍
കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയിലെ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ തീര്‍ഥാടനത്തിന് അവസരം ലഭിച്ച ആയിരത്തിലേറെ പേര്‍ യാത്ര റദ്ദാക്കി. സാമ്പത്തിക, ശാരീരിക പ്രശ്‌നങ്ങളാലാണ് പലരും യാത്ര റദ്ദാക്കിയത്. ഹജ്ജിന്റെ ആദ്യഗഡു പണം അടക്കേണ്ട തിയതി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും യാത്ര റദ്ദാക്കുകയാണെന്ന് ഇവര്‍ ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിരിക്കുകയാണ്. നൂറോളം പേരാണ് കേരളത്തില്‍ നിന്ന് യാത്ര റദ്ദാക്കിയത്.
ഉത്തര്‍പ്രദേശില്‍ നിന്ന് മുന്നൂറിലേറെ പേരാണ് ഇന്നലെവരെ യാത്ര റദ്ദാക്കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും നിരവധി പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്. ഹജ്ജിന്റെ ഒന്നാംഗഡു പണം അടക്കേണ്ട അവസാന തിയതി ഈമാസം 15 ആണ്. ഇതിന് ശേഷമായിരിക്കും യാത്ര റദ്ദാക്കിയവരുടെ കണക്കെടുക്കുക. തുടര്‍ന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയില്‍ നിന്ന് തീര്‍ഥാടകരെ തെരഞ്ഞെടുക്കും.
ഹജ്ജ് സബ്‌സിഡി കുറച്ചതും വിമാന തുക നിശ്ചയിച്ചപ്പോഴുണ്ടാകുന്ന രൂപയുടെ നിരക്കിലെ മാറ്റവും ഈ വര്‍ഷം ഹജ്ജിന് ചെലവേറ്റിയിരുന്നു. ഇത് മുന്നില്‍ കണ്ട് കേന്ദ്രഹജ്ജ് കമ്മിറ്റി പണം അടക്കല്‍ മൂന്ന് ഗഡുക്കളാക്കി മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യഗഡു 81,000 രൂപയും രണ്ടാംഗഡു 1,20,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നാംഗഡു വിമാന ടിക്കറ്റ് നിരക്കും സഊദിയിലെ ചെലവുകളും ക്ലിപ്തപ്പെടുത്തിയതിന് ശേഷമാണ് നിശ്ചയിക്കുക.
കഴിഞ്ഞ വര്‍ഷം വരെ തീര്‍ഥാടകര്‍ രണ്ടുഗഡുക്കളായാണ് പണം അടച്ചിരുന്നത്. ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് ഡോളര്‍ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. തീര്‍ഥാടനത്തിന് മുന്‍പ് തന്നെ തുക നിശ്ചയിച്ചാലും പിന്നീട് രൂപയ്ക്ക് മൂല്യത്തകര്‍ച്ച വന്നാല്‍ നിരക്കില്‍ മാറ്റങ്ങളുണ്ടാവും. ഇങ്ങനെ വരുന്ന അധികതുക നേരത്തെ ഹജ്ജ് സബ്‌സിഡിയായി കേന്ദ്രം നല്‍കിയിരുന്നതിനാല്‍ തീര്‍ഥാടകര്‍ ഇതറിഞ്ഞിരുന്നില്ല. എന്നാല്‍ ഹജ്ജ് സബ്‌സിഡി പൂര്‍ണമായി പിന്‍വലിച്ചതോടെ വിമാന ടിക്കറ്റിന്മേലുള്ള ഡോളര്‍ നിരക്കിലെ വ്യത്യാസം തീര്‍ഥാടകര്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."