HOME
DETAILS

ഒടുവില്‍ 'മാലക്കള്ളന്‍' പിടിയില്‍

  
backup
February 07, 2019 | 3:25 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

ചാലക്കുടി: മൂന്നര മാസത്തിനുള്ളില്‍ ഇരുപതോളം പേരുടെ മാല പൊട്ടിച്ച് നാടിന്റെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപറമ്പില്‍ ഭാസിയുടെ മകന്‍ അമലിനെയാണ് (20) ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.  ഒക്ടോബറില്‍ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിന് സമീപത്തുവച്ചാണ് അമല്‍ ആദ്യം മാല പൊട്ടിക്കുന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികയാണ് ആദ്യ ഇര. തുടര്‍ന്ന് മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ട്കുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പിറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിറകുവശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി സമാനസംഭവം നടന്നു. ആദ്യ രണ്ടു സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെയും ജില്ലാ പൊലിസ് മേധാവിയുടെയും നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.
തുടര്‍ന്ന് ബൈക്ക് കേന്ദ്രീകരിച്ചും ജി.പി.എസ് ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിലാണ് മാലമോഷണത്തിലെ അമലിന്റെ പങ്ക് പൊലിസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അമലിന്റെ നീക്കങ്ങളും വീടും പരിസരവും നിരീക്ഷിച്ച പൊലിസ് സംഘം ഇയാളാണ് പ്രതിയെന്ന് ഉറപ്പുവരുത്തിയാണ് പിടികൂടിയത്. ആദ്യമൊക്കെ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചെങ്കിലും സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.  സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്‍പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി.  പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ ജെ. മാത്യു, എസ്.ഐ വി.എസ് വത്സകുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  3 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  3 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  3 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  3 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  3 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  3 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  3 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  3 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  3 days ago